HC Order | 'ജയേഷ്ഭായ് ജോർദാർ' മെയ് 13ന് റിലീസ് ചെയ്യാനിരിക്കെ വിവാദം; ലിംഗനിർണയ രംഗം ബെഞ്ചിന് മുമ്പാകെ കാണിക്കാൻ നിർമാതാക്കളോട് ആവശ്യപ്പെട്ട് ഡെൽഹി ഹൈകോടതി

 


ന്യൂഡെൽഹി: (www.kvarta.com) രൺവീർ സിങ്ങിന്റെ വരാനിരിക്കുന്ന ചിത്രമായ ജയേഷ്‌ഭായ് ജോർദാറിന്റെ നിർമാതാക്കളോട് സിനിമയിലെ ലിംഗനിർണയ രംഗം കോടതിക്ക് മുമ്പാകെ കാണിക്കാൻ ഡെൽഹി ഹൈകോടതി ആവശ്യപ്പെട്ടു. സിനിമയിലെ ഭ്രൂണത്തിന്റെ ലിംഗനിർണയം എന്ന നിയമവിരുദ്ധമായ ആചാരത്തെ നിസാരവത്കരിക്കരുതെന്ന് കോടതി മുന്നറിയിപ്പ് നൽകി. പ്രസക്ത ഭാഗം കാണിക്കാൻ ജസ്റ്റിസ് വിപിൻ സംഘി, ജസ്റ്റിസ് നവിൻ ചൗള എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.
 
HC Order | 'ജയേഷ്ഭായ് ജോർദാർ' മെയ് 13ന് റിലീസ് ചെയ്യാനിരിക്കെ വിവാദം; ലിംഗനിർണയ രംഗം ബെഞ്ചിന് മുമ്പാകെ കാണിക്കാൻ നിർമാതാക്കളോട് ആവശ്യപ്പെട്ട് ഡെൽഹി ഹൈകോടതി

ഈ ചിത്രത്തിന് നല്ല സന്ദേശം നൽകാൻ കഴിയുമെന്നും എന്നാൽ ഈ രംഗത്തിന് അങ്ങനെയൊരു സന്ദേശമില്ലെന്നും വാദത്തിനിടെ കോടതി പറഞ്ഞു. രൺവീർ സിങ്ങിന്റെ കഥാപാത്രമായ ജയേഷ്‌ഭായിയുടെ മാതാപിതാക്കൾ ഗർഭിണിയായ മരുമകളെ ലിംഗപരിശോധനയ്‌ക്കായി കൊണ്ടുപോകുന്ന ഒരു രംഗം ചിത്രത്തിന്റെ ട്രെയിലറിൽ കാണിച്ചിരുന്നു. ഒരു പെൺകുട്ടി ജനിച്ചാൽ അവളെ കൊല്ലുമെന്ന് ജയേഷ്ഭായിയുടെ മാതാപിതാക്കൾ തീരുമാനിച്ചിരിക്കുകയാണ് സിനിമയിൽ.

ചിത്രത്തിലെ ഈ ദൃശ്യത്തിനെതിരെ പവൻ പ്രകാശ് പതക് എന്നയാൾ കോടതിയിൽ ഹർജി നൽകുകയായിരുന്നു. പ്രസവത്തിന് മുമ്പ് കുട്ടിയുടെ ലിംഗ പരിശോധന നടത്തുന്നത് നിയമവിരുദ്ധമാണെന്നും നമ്മുടെ ഭരണഘടന അതിന് അനുവദിക്കുന്നില്ലെന്നും പവൻ തന്റെ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തിൽ സിനിമയിലൂടെ ഇത്തരം കാര്യങ്ങൾ സാധാരണക്കാരെ കാണിക്കരുതെന്നും നിരോധിത പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചതിന്റെ പേരിൽ സിനിമയിൽ നിന്ന് ഈ രംഗം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യാഷ് രാജ് ഫിലിംസിന് കീഴിൽ ആദിത്യ ചോപ്രയും മനീഷ് ശർമയും ചേർന്ന് നിർമിച്ച് ദിവ്യാംഗ് തക്കർ സംവിധാനം ചെയ്ത ഹാസ്യ-ഡ്രാമ ചിത്രമാണ് ജയേഷ്ഭായ് ജോർദാർ. സമൂഹത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശത്തിൽ വിശ്വസിക്കുന്ന ഒരു പരമ്പരാഗത ഗുജറാതി സർപഞ്ചിന്റെ മകനായാണ് ചിത്രത്തിൽ രൺവീർ സിംഗ് അഭിനയിക്കുന്നത്. ചിത്രം മെയ് 13ന് റിലീസ് ചെയ്യും.

Keywords: Jayeshbhai Jordaar: Delhi HC asks makers to show them determination scene, National, News, Top-Headlines, New Delhi, High-Court, Cinema, Parents, Girl, New Born Child, Gender.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia