ജീവ നായകനാകുന്ന തമിഴ് ഹൊറർ കോമഡി ഫിലിം ‘സങ്കിളി ബുങ്കിളി കതവ തൊറയ്’' ടീസർ കാണാം

 


ചെന്നൈ: (www.kvartha.com 05.02.2017) എം ആർ രാധ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ഹൊറർ കോമഡി ‘സങ്കിളി ബുങ്കിളി കതവ തൊറയ്’ എന്ന ചിത്രത്തിൻറെ ടീസർ പുറത്തിറങ്ങി. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും സംവിധായകൻ അറ്റ്ലിയുടെ നിർമ്മാണ സംരംഭമായ എ ഫോർ ആപ്പിളും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജീവ, ശ്രീദിവ്യ, സൂരി, രാധിക ശരത്കുമാർ, തമ്പി രാമയ്യ, കോവൈ സരള തുടങ്ങിയവരാണ് അഭിനയിക്കുന്നത്. വിശാൽ ചന്ദ്ര ശേഖർ സംഗീതവും സത്യൻ സൂര്യൻ ക്യാമറയും കൈകാര്യം ചെയ്യുന്നു.

ജീവ നായകനാകുന്ന തമിഴ് ഹൊറർ കോമഡി ഫിലിം ‘സങ്കിളി ബുങ്കിളി കതവ തൊറയ്’' ടീസർ കാണാം

തമിഴ് സിനിമാ മേഖലയിൽ പ്രേത സിനിമകൾക്ക് പ്രത്യേക പ്രേക്ഷകരുണ്ട്. വർഷത്തിൽ എങ്ങനെയായാലും ഒന്നോ രണ്ടോ പ്രേത സിനിമകൾ അവിടെ ഇറങ്ങാറുണ്ട്. ഒട്ടുമിക്ക സിനിമകളും വിജയങ്ങളാകുകയും ചെയ്യും.

പിസ്സ പോലെയുള്ള പ്രേത ചിത്രങ്ങൾ തമിഴ് നാട്ടിൽ വിജയമായതിന് ശേഷം ഒട്ടുമിക്ക സംവിധായകരും പ്രേത സിനിമക്ക് പിന്നാലെ പോയിരുന്നു. എന്തായാലും പുതിയ പ്രേത സിനിമ പ്രേക്ഷകരെ കരയിപ്പിക്കുമോ അതോ ചിരിപ്പിക്കുമോ എന്ന് കണ്ടറിയാം. ടീസർ കാണാം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Summary: Jeeva's new Tamil horror comedy movie teaser released. .The film is all about horror type. It is written and directed by MR Radha, and produced by Fox studio and director Atlees new production name A for Apple.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia