ഇത് വെള്ളിത്തിരയിലെ വിസ്മയചിത്രമെന്ന് മേക്കിങ്ങ് വീഡിയോ പറയുന്നു; ടീസറിന് പിന്നാലെ 'ജെല്ലിക്കെട്ടിന്റെ മേക്കിങ്ങ് വീഡിയോ യൂട്യൂബില്‍ തരംഗമാവുന്നു; ലിജോ ചിത്രം തിയേറ്ററുകളെ ഇളക്കിമറിക്കും

 


(www.kvartha.com 02.10.2019) ആരാധകരെ ആവേശത്തിലാക്കിയ തകര്‍പ്പന്‍ ട്രെയിലറിന് പിന്നാലെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജെല്ലിക്കട്ട്' എന്ന ചിത്രത്തിന്റെ മേക്കിംഗ് വീഡിയോയും തരംഗമാവുന്നു. ഫ്രൈഡേ ഫിംലിംസിന്റെ യൂട്യൂബ് ചാനലിലിലൂടെയാണ് മേക്കിംഗ് വീഡിയോ റിലീസ് ചെയ്തത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിക്ക് പുറത്തുവിട്ട മേക്കിങ്ങ് വീഡിയോ ഇതിനോടൊകം തന്നെ 60000ലേറെ ആളുകളാണ് കണ്ടത്.

ഒരു മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാമതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ജെല്ലിക്കെട്ട് ഈമയൗവിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആദ്യസംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ്. ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ്, സാബുമോന്‍, ശാന്തി ബാലചന്ദ്രന്‍, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ടൊറന്റോ ചലച്ചിത്രമേളയിലാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത്. മേളയില്‍ ചിത്രത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.എസ് ഹരീഷിന്റെ 'മാവോയിസ്റ്റ്' എന്ന കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലിജോ ജോസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ഇത് വെള്ളിത്തിരയിലെ വിസ്മയചിത്രമെന്ന് മേക്കിങ്ങ് വീഡിയോ പറയുന്നു; ടീസറിന് പിന്നാലെ 'ജെല്ലിക്കെട്ടിന്റെ മേക്കിങ്ങ് വീഡിയോ യൂട്യൂബില്‍ തരംഗമാവുന്നു; ലിജോ ചിത്രം തിയേറ്ററുകളെ ഇളക്കിമറിക്കും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cinema, Entertainment, Released, YouTube, Video, News, 'Jellikettu' Goes viral in Youtube
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia