പ്രശസ്ത നടിമാരുടെ മുടിയഴകിന് പിന്നില്‍ ജോബി ജോര്‍ജിന്റെ കരസ്പര്‍ശം
Dec 11, 2018, 13:54 IST
പുല്‍പ്പള്ളി: (www.kvartha.com 11.12.2018) മലയാള സിനിമയിലെ നായികമാരുടെ വ്യത്യസ്തയാര്‍ന്ന ഹെയര്‍ സ്‌റ്റൈലുകള്‍ക്കും മേക്കപ്പിനും പിന്നിലൊരു വയനാടന്‍ സാന്നിധ്യമുണ്ട്. പുല്‍പ്പള്ളി പ്ലാത്തോട്ടത്തില്‍ ജോബി ജോര്‍ജാണ് ഒരു പതിറ്റാണ്ടായി മലയാള സിനിമയില്‍ മേക്കപ്പ് ആന്റ് ഹെയര്‍ ഡിസൈനറുടെ വേഷത്തില്‍ തിളങ്ങിക്കൊണ്ടിരിക്കുന്നത്.
ജോബി മേക്കപ്പ്‌സ് എന്ന പേരില്‍ അഭ്രപാളികളില്‍ എഴുതിക്കാട്ടുമ്പോഴും ഇതിന് പിന്നിലെ വയനാടന്‍ കരവിരുതിനെ പറ്റി അധികമാര്‍ക്കുമറിയില്ല. എന്നാല്‍ മലയാളത്തില്‍ നിന്ന് ബോളിവുഡ് വരെയെത്തി സ്വപ്നതുല്യമായ നേട്ടത്തിലെത്തി നില്‍ക്കുകയാണ് കുടിയേറ്റ മേഖലയായ പുല്‍പ്പള്ളിയുടെ അഭിമാനമായി മാറിയ ജോബി.
സംവൃതാ സുനില്‍, കാവ്യാ മാധവന്‍, മീരാജാസ്മിന്‍, നമിതാപ്രമോദ്, ഭാമ, നിഖില വിമല്‍ എന്നിങ്ങനെ പോകുന്നു ജോബി അണിയിച്ചൊരുക്കിയ നായികമാരുടെ നീണ്ടനിര. മേക്കപ്പും ഹെയര്‍ സ്‌റ്റൈല്‍ രീതികളുമിഷ്ടപ്പെട്ട് ഇതേ നായികമാര്‍ തങ്ങളുടെ സ്വകാര്യ ചടങ്ങുകള്‍ക്ക് വരെ ജോബിയെ തേടിയെത്തിയിട്ടുണ്ട്. ഫോര്‍ ഫ്രണ്ട്‌സ്, ഗദ്ദാമ, സ്വപ്‌നസഞ്ചാരി, പുതിയതീരങ്ങള്‍ തുടങ്ങി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന സത്യന്‍ അന്തിക്കാട് -ശ്രീനിവാസന്‍ ടീമിന്റെ ഞാന്‍ പ്രകാശന്‍ വരെ നീളുന്നു ജോബിയുടെ വിരല്‍ സ്പര്‍ശം പതിഞ്ഞ സിനിമകള്‍.
ഫഹദ് ഫാസിലിന്റെ എല്ലാവരും കാത്തിരിക്കുന്ന ഞാന്‍ പ്രകാശന്‍ എന്ന ചിത്രം ഏറെക്കാലത്തിനൊടുവില്‍ സത്യന്‍- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറവിയെടുക്കുന്ന സിനിമയാണ്. ഇതിലെ നായികയായ നിഖിലാ വിമലിന്റെ വ്യത്യസ്തയാര്‍ന്ന മേക്കപ്പും, ഹെയര്‍ സ്‌റ്റൈലുകളും ജോബിയുടേതാണ്. പലപ്പോഴും സിനിമകള്‍ സൂപ്പര്‍ഹിറ്റുകളാവുമ്പോള്‍ ഹെയര്‍സ്‌റ്റൈലുകള്‍ പലരും അനുകരിക്കുന്നത് പതിവാണെന്നും, അതില്‍ ഒരുപാട് സന്തോഷം തോന്നാറുണ്ടെന്നും ജോബി പറയുന്നു.
സിനിമയിലേക്ക് പോയപ്പോള്‍ ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത നിരവധി അനുഭവങ്ങളുണ്ടായെന്ന് ജോബി പറയുന്നു. അതിലൊന്നാണ് ജൂഹി ചൗളയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പോയത്. മൂന്ന് വര്‍ഷം മുമ്പാണ്, മുംബൈയില്‍ നടന്ന മോഡലിംഗ് ഷോയിയില്‍ പങ്കെടുക്കാനെത്തിയ ജൂഹി ചൗളയെ അണിയിച്ചൊരുക്കിയപ്പോള്‍ നിരവധി പേരാണ് പ്രശംസയുമായെത്തിയതെന്ന് ജോബി ഓര്‍ക്കുന്നു.
പുതുതലമുറയിലെ പല നായികമാരും ഇപ്പോഴും സിനിമക്ക് പുറത്തുള്ള ഫാഷന്‍ഷോകളിലും മറ്റും പങ്കെടുക്കാന്‍ പോകുമ്പോള്‍ വിളിക്കാറുണ്ടെന്ന് ജോബി പറയുന്നു. നടി ഭാമയുടെ ഫാഷന്‍ഷോയിലും മറ്റ് പൊതുപരിപാടികളിലടക്കം മേക്കപ്പ് വുമണായി പോകാറുള്ളത് ജോബി തന്നെയാണ്. ഷഹനാസ് ഹുസൈന്റെ ഡെല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ബെസ്റ്റ് സ്റ്റുഡന്‍സ് അവാര്‍ഡ് വാങ്ങിയാണ് ജോബി ബ്യൂട്ടീഷന്‍ കോഴ്‌സ് പാസാവുന്നത്.
നിരവധി വര്‍ഷത്തെ പരിശീലനത്തിനൊടുവിലാണ് ജോബി സിനിമയിലെത്തുന്നത്. ബോളിവുഡിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്ക് കീഴില്‍ റാമ്പ്, ഫിലിംമേക്കപ്പില്‍ പരിശീലനം നേടി. ക്ലാരാ ഇന്റര്‍നാഷണലില്‍ നിന്ന് ബ്രൈഡല്‍ മേക്കപ്പിലും, ഐ മേക്കപ്പിലും, ഇന്റോ വെസ്‌റ്റേണ്‍ ഹെയര്‍സ്‌റ്റൈല്‍ എന്നിവയിലും ഡെല്‍ഹിയില്‍ നിന്നും അഡ്വാന്‍സ്ഡ് ഹെയര്‍കട്ട്‌സ് ആന്റ് ട്രീറ്റ് മെന്റ്‌സ് കോഴ്‌സില്‍ ഡിപ്ലോമയും സ്വന്തമാക്കി.
പ്രശസ്ത ബ്യൂട്ടിപാര്‍ലറായ ലാഫേമിന്റെ ഉടമയാണ് ജോബി. സിനിമാത്തിരക്കുകള്‍ക്കിടയിലും പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി, ബംഗളൂരു എന്നിവിടങ്ങളില്‍ ജോബി ബ്യൂട്ടിപാര്‍ലറുകള്‍ നടത്തിവരുന്നുണ്ട്. ഈയാഴ്ച കല്‍പ്പറ്റയില്‍ മറ്റൊരു പാര്‍ലര്‍ കൂടി തുറക്കാനുള്ള തയ്യാറെടുപ്പിലാണ് ജോബി. നിരവധി പരസ്യചിത്രങ്ങള്‍ക്കും ജോബി മേക്കപ്പിട്ടിട്ടുണ്ട്.
ഐഡിയ മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ പരസ്യത്തിലായിരുന്നു തുടക്കം. എന്നാല്‍ പരസ്യ, സിനിമാ നായികമാരെ അണിയിച്ചൊരുക്കുന്നതിനേക്കാള്‍ പ്രിയം മണവാട്ടിമാരെ അണിയിച്ചൊരുക്കുന്നതാണെന്ന് ജോബി പറയുന്നു. അത് പറഞ്ഞറിയിക്കാനാവാത്ത വിധം സന്തോഷം തരുന്നതാണ്. സുഹൃത്ത് കൂടിയായ നടി സംവൃത സുനിലിനെ വിവാഹത്തിന് അണിയിച്ചൊരുക്കിയ ഓര്‍മകള്‍ പങ്കുവെച്ച് ജോബി പറഞ്ഞു.

സിനിമാപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്കയുടെ അംഗം കൂടിയാണ് ജോബി. പുല്‍പ്പള്ളി വിജയ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായ ബോബി ഫിലിപ്പാണ് ഭര്‍ത്താവ്. ബത്തേരി ഗ്രീന്‍ഹില്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഇവാന, വില്ല്യം എന്നിവരാണ് മക്കള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Joby George's career behind the fame of famous actresses, News, Cinema, Entertainment, Bollywood, Malayalam, Actress, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.