ജൂണ്‍ എന്ന സൂപെര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം അഹ് മദ് കബീര്‍ സംവിധാനം നിര്‍വഹിക്കുന്ന 'മധുരം' ഒടിടിയില്‍ എത്തും
Dec 6, 2021, 15:43 IST
കൊച്ചി: (www.kvartha.com 06.12.2021) ജൂണ്‍ എന്ന സൂപെര്‍ഹിറ്റ് സിനിമയ്ക്ക് ശേഷം ജോജു ജോര്‍ജിനെ നായകനാക്കി അഹ് മദ് കബീര്‍ സംവിധാനം ചെയ്യുന്ന 'മധുരം' എന്ന സിനിമ ഒ ടി ടി പ്ലാറ്റ് ഫോമില്‍ റിലീസ് ചെയ്യും. ഡിസംബര്‍ 24 ന് സോനി ലൈവിലാണ് ചിത്രം റിലീസ് ചെയ്യുകയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.
ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ചോല എന്നീ സൂപെര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ജോജു ജോര്‍ജ്, അര്‍ജുന്‍ അശോകന്‍ നിഖിലാ വിമല്‍ ശ്രുതി രാമചന്ദ്രന്‍, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം പ്രണയ കഥയാണ് പറയുന്നത്. പ്രധാന താരങ്ങളോടൊപ്പം തന്നെ നൂറോളം മറ്റു താരങ്ങളും ഈ സിനിമയില്‍ അണിനിരക്കുന്നു.
രജിഷ വിജയനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ചിത്രമാണ് ജൂണ്‍. ചിത്രത്തില്‍ രജിഷയുടെ അച്ഛനായി എത്തിയത് ജോജു ജോര്‍ജാണ്. ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ സ്‌കൂള്‍ ജീവിതം മുതല്‍ വിവാഹംവരെയുള്ള യാത്രയാണ് ചിത്രത്തില്‍ ദൃശ്യ വത്കരിച്ചത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.