എന്തേ ഈ പെണ്ണുങ്ങളിലാരും 'മിസ്റ്റര്‍ മമ്മൂട്ടി' എന്ന് വിളിക്കാന്‍ ധൈര്യം കാണിക്കുന്നില്ലെന്ന ചോദ്യവുമായി ജോയ് മാത്യു

 


തിരുവനന്തപുരം: (www.kvartha.com 21.12.2017) തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഒരു ചടങ്ങില്‍ പാര്‍വതി മമ്മൂട്ടിയേയും അദ്ദേഹം അഭിനയിച്ച കസബയേയും വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. നടന്‍ സിദ്ദിഖിനും സംവിധായകന്‍ ജൂഡ് ആന്റണിക്കും പിന്നാലെ മമ്മൂട്ടിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു. ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് താന്‍ കണ്ടിട്ടില്ലെന്നും അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണ് ഒരു നടനെ വിമര്‍ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപിയാശാനെ എന്തു ചെയ്യണമെന്നും അദ്ദേഹം ചോദിക്കുന്നു.

 എന്തേ ഈ പെണ്ണുങ്ങളിലാരും 'മിസ്റ്റര്‍ മമ്മൂട്ടി' എന്ന് വിളിക്കാന്‍ ധൈര്യം കാണിക്കുന്നില്ലെന്ന ചോദ്യവുമായി ജോയ് മാത്യു

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

മമ്മൂട്ടി എന്ന നടനെ ആക്രമിക്കുന്ന സിനിമയിലെ പെണ്ണുങ്ങള്‍ എല്ലാം തന്നെ മമ്മൂക്ക മമ്മൂക്ക എന്ന് തന്നെ വിളിക്കാന്‍ കാരണം അദ്ദേഹത്തോടുള്ള ബഹുമാനം കൊണ്ടാണെന്ന് എനിക്ക് തോന്നുന്നില്ല, മറിച്ച് അവരുടെയൊക്കെയുള്ളില്‍ കിടക്കുന്ന മമ്മൂട്ടി എന്ന താരത്തോടുള്ള ആരാധന കൊണ്ടുതന്നെയാണ് ?.
അല്ലെങ്കില്‍ എന്ത് കൊണ്ടാണു ഇപ്പറഞ്ഞ പെണ്ണുങ്ങളിലാരും മിസ്റ്റര്‍ മമ്മൂട്ടി എന്ന് അഭിസംബോധന ചെയ്യാന്‍ ധൈര്യം കാണിക്കാത്തത്. അതല്ലെ അതിന്റെയൊരു അന്തസ്. വ്യക്തി ജീവിതത്തില്‍ സ്ത്രീകളെ ഇത്ര ബഹുമാനിക്കുന്ന മറ്റൊരാളെ സിനിമാ ലോകത്ത് ഞാന്‍ കണ്ടിട്ടില്ല. അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരിലാണു ഒരു നടനെ വിമര്‍ശിക്കുന്നതെങ്കില്‍ ദുശ്ശാസന വേഷം അഭിനയിക്കുന്ന കഥകളി നടന്‍ ഗോപി ആശാനെ നാം എന്തു ചെയ്യണം?

 എന്തേ ഈ പെണ്ണുങ്ങളിലാരും 'മിസ്റ്റര്‍ മമ്മൂട്ടി' എന്ന് വിളിക്കാന്‍ ധൈര്യം കാണിക്കുന്നില്ലെന്ന ചോദ്യവുമായി ജോയ് മാത്യു

Also Read:

കച്ചവട ലൈസന്‍സ് ഫീസ് പിരിക്കാനെത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥരെ വ്യാപാരികള്‍ തടഞ്ഞു; പെട്ടിക്കടകള്‍ക്കെതിരെ നടപടിയില്ലെങ്കില്‍ കടകള്‍ അടച്ചിട്ട് തെരുവില്‍ കച്ചവടം നടത്തുമെന്ന് വ്യാപാരികള്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Joy Mathew Facebook post about Mammootty, Thiruvananthapuram, News, Controversy, Facebook, Post, Women, Actress, Cinema, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia