Nandamuri Taraka Ratna | ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ നന്ദമൂരി താരക രത്‌നയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപോര്‍ട്; ജൂനിയര്‍ എന്‍ടിആറിന്റെ കുടുംബം ഉള്‍പെടെ സന്ദര്‍ശിച്ചു

 




ബെംഗ്‌ളൂറു: (www.kvartha.com) തെലുങ്ക് നടന്‍ നന്ദമൂരി താരക രത്‌ന(39)യുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് റിപോര്‍ട്. ഗുരുതരാവസ്ഥയിലുള്ള താരക രത്നയെ ജൂനിയര്‍ എന്‍ടിആറിന്റെ കുടുംബം ആശുപത്രിയില്‍ സന്ദര്‍ശിച്ചു. തെലുങ്കു സൂപര്‍സ്റ്റാറും താരകരത്‌നയുടെ പിതൃസഹോദര പുത്രനുമായ ജൂനിയര്‍ എന്‍ടിആര്‍, ആരോഗ്യമന്ത്രി കെ സുധാകര്‍ എന്നിവലാണ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചത്.
Nandamuri Taraka Ratna | ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ നന്ദമൂരി താരക രത്‌നയുടെ ആരോഗ്യനില  ഗുരുതരമെന്ന് റിപോര്‍ട്; ജൂനിയര്‍ എന്‍ടിആറിന്റെ കുടുംബം ഉള്‍പെടെ സന്ദര്‍ശിച്ചു



ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരക രത്‌നയെ കഴിഞ്ഞ ദിവസം ബെംഗ്‌ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച, ആന്ധ്രയിലെ കുപ്പത്ത് തെലുങ്കു ദേശം പാര്‍ടിയുടെ റാലിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കുപ്പത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ബെംഗ്‌ളൂറിലേക്ക് മാറ്റുകയായിരുന്നു. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് നടനുമായിരുന്ന എന്‍ ടി രാമറാവുവിന്റെ ചെറുമകനാണ്. 

Keywords:  News,Actor,Tollywood,Cine Actor,Cinema,Health,Health & Fitness,Top-Headlines,Latest-News,Entertainment,hospital,Bangalore, Jr NTR’s family visits critical Nandamuri Taraka Ratna in hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia