ചിരഞ്‍ജീവി സര്‍ജ നായകനായ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് ജൂനിയർ ചീരു

 


ബെംഗളൂരു: (www.kvartha.com 19.02.2021) മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. അന്യഭാഷ നടൻ ആണെങ്കിലും മേഘ്‍ന രാജിന്റ ഭര്‍ത്താവ് ചിരഞ്‍ജീവി സര്‍ജ ഇന്ന് മലയാളികളുടെയും പ്രിയപ്പെട്ട നടനാണ്. ചിരഞ്‍ജീവി സര്‍ജയുടെ മരണം മലയാളികളെയും സങ്കടത്തിലാക്കിയിരുന്നു. ഫെബ്രുവരി 14 പ്രണയദിനത്തിലായിരുന്നു ജൂനിയർ ചീരുവിന്റെ ചിത്രം മേഘ്‌ന രാജ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.

ഇപോഴിതാ ചിരഞ്‍ജീവി സര്‍ജ നായകനാകുന്ന രാജമാര്‍ത്താണ്ഡ എന്ന സിനിമയുടെ ട്രെയിലര്‍ മകൻ ജൂനിയര്‍ ചീരു പുറത്തുവിട്ടിരിക്കുന്നു. മേഘ്‍ന രാജ് തന്നെയാണ് ട്രെയിലര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. കെ രാമനാരായണ്‍ ആണ് ചിത്രത്തിന്റെ സംവിധായാകൻ.

ചിരഞ്‍ജീവി സര്‍ജ നായകനായ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് ജൂനിയർ ചീരു

കെ രാമനാരായണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. അര്‍ജുൻ ജന്യയാണ് സംഗീത സംവിധായകൻ. ചിരഞ്‍ജീവി സര്‍ജയെ ഇഷ്‍ടപ്പെടുന്നവര്‍ കാണാൻ ആഗ്രഹിക്കുന്ന രംഗങ്ങള്‍ ആണ് ട്രെയിലറിലുള്ളത്. ഭര്‍ത്താവ് ആഗ്രഹിക്കുന്നതുപോലെ സന്തോഷവതിയായി ചിരിച്ചുകൊണ്ട് ജീവിക്കുമെന്ന് മേഘ്‍ന രാജ് പറഞ്ഞിരുന്നു. ചിരഞ്‍ജീവി സര്‍ജയ്‍ക്കും മേഘ്‍ന രാജിനും മകൻ പിറന്നത് സഹോദരൻ ധ്രുവ സര്‍ജയായിരുന്നു എല്ലാവരെയും അറിയിച്ചത്.


Keywords:  News, National, Cinema, Actor, Actress, Film, Entertainment, Death, Death, YouTube, Social Media, Meghana Raj, Baby, Movie, Trailer, Chiranjeevi Sarja, Junior Cheeru, Junior Cheeru has released the trailer of the movie starring Chiranjeevi Sarja.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia