Actress Attack Case | നടിയെ ആക്രമിച്ച കേസ്: അതിജീവിത നല്‍കിയ ഹര്‍ജി ഇനി ജസ്റ്റിസ് സിയാദ് റഹ് മാന്‍ പരിഗണിക്കും

 


കൊച്ചി: (www.kvartha.com) നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിന്റെ വിചാരണ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റിയതിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി ജസ്റ്റിസ് സിയാദ് റഹ് മാന്‍ പരിഗണിക്കും. കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത് പിന്‍മാറിയതിനെ തുടര്‍ന്നാണ് പുതിയ ബെഞ്ച് പരിഗണിക്കുന്നത്. തിങ്കളാഴ്ച പുതിയ ബെഞ്ച് കേസ് പരിഗണിക്കും.

Actress Attack Case | നടിയെ ആക്രമിച്ച കേസ്: അതിജീവിത നല്‍കിയ ഹര്‍ജി ഇനി ജസ്റ്റിസ് സിയാദ് റഹ് മാന്‍ പരിഗണിക്കും

വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവത സമര്‍പ്പിച്ച ഹര്‍ജിയില്‍നിന്നും കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത് പിന്‍മാറിയത്. നേരത്തെയും അതിജീവതയുടെ ആവശ്യപ്രകാരം കേസ് പരിഗണിക്കുന്നതില്‍ നിന്ന് കൗസര്‍ എടപ്പഗത് പിന്‍മാറിയിട്ടുണ്ട്.

എറണാകുളം പ്രിന്‍സിപല്‍ സെഷന്‍സ് കോടതി പരിഗണിച്ചിരുന്ന കേസ് വനിതാ ജഡ്ജി പരിഗണിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 2019ല്‍ എറണാകുളം സ്‌പെഷല്‍ അഡീ. സെഷന്‍സ് കോടതിയിലേക്കു മാറ്റിയിരുന്നു. എന്നാല്‍ ഹൈകോടതി ഭരണ വിഭാഗം നല്‍കിയ ഓഫിസ് മെമോറാന്‍ഡത്തിന്റെ അടിസ്ഥാനത്തില്‍ കേസ് ഇപ്പോള്‍ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയിലേക്കു മാറ്റിയതാണ് അതിജീവിത ചോദ്യം ചെയ്യുന്നത്. നടപടി നിയമപരമല്ല എന്നാണ് ആക്ഷേപം.

അതിജീവതയുടെ ആവശ്യപ്രകാരം വനിത ജഡ്ജിയെ വിചാരണയ്ക്കായി നിയോഗിച്ചിരുന്നു. വനിത ജഡ്ജി അല്ല പുരുഷ ജഡ്ജിയായാലും പ്രശ്‌നമില്ലെന്നാണ് നിലവില്‍ അതിജീവതയുടെ നിലപാട്.

Keywords: Justice Ziyad Rahman will now consider the petition filed by Actress Attack Case, Kochi, News, Actress, Attack, Cinema, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia