Ganesh against Idavela | ഇടവേള ബാബുവിന്റെ പരാമര്‍ശം വികിപീഡിയ നോക്കി; ക്ലബിന്റെ ഇൻഗ്ലീഷ് അര്‍ഥമല്ല ചോദിച്ചത്, അറിയേണ്ട കാര്യത്തിന് മറുപടി കിട്ടിയിട്ടില്ലെന്നും കെ ബി ഗണേഷ് കുമാര്‍

 


തിരുവനന്തപുരം: (www.kvartha.com) താരസംഘടനയായ 'അമ്മ' ക്ലബ് ആണെന്ന ജെനറല്‍ സെക്രടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തെ ചൊല്ലിയുണ്ടായ വാദപ്രതിവാദത്തില്‍ വീണ്ടും പ്രതികരണവുമായി കെ ബി ഗണേഷ് കുമാര്‍. ഇടവേള ബാബുവിന്റെ പരാമര്‍ശം വികിപീഡിയ നോക്കിയാണെന്ന് പറഞ്ഞ ഗണേഷ് കുമാര്‍ ക്ലബിന്റെ ഇൻഗ്ലീഷ് അര്‍ഥമല്ല ചോദിച്ചതെന്നും ചോദിച്ച കാര്യത്തിന് മറുപടി കിട്ടിയിട്ടില്ലെന്നും പറഞ്ഞു.

Ganesh against Idavela | ഇടവേള ബാബുവിന്റെ പരാമര്‍ശം വികിപീഡിയ നോക്കി; ക്ലബിന്റെ ഇൻഗ്ലീഷ് അര്‍ഥമല്ല ചോദിച്ചത്, അറിയേണ്ട കാര്യത്തിന് മറുപടി കിട്ടിയിട്ടില്ലെന്നും കെ ബി ഗണേഷ് കുമാര്‍


'അതിജീവിത ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയുകയാണു വേണ്ടത്. അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണ്. ദിലീപ് വിഷയത്തില്‍ എടുത്ത നിലപാട് വിജയ് ബാബുവിനോടും വേണം.

വിജയ് ബാബുവിന്റെ കേസ് പോലെയല്ല ബിനീഷ് കോടിയേരിയുടെ കേസ്. ഇടവേള ബാബു ക്ലബെന്നു പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ തിരുത്തേണ്ടതായിരുന്നു.' ഇക്കാര്യങ്ങള്‍ ചോദിച്ച് മോഹന്‍ലാലിന് കത്തു നല്‍കുമെന്നും ഗണേഷ് കുമാര്‍ പ്രതികരിച്ചു.

'അമ്മ' സംഘടന ക്ലബ് ആണെങ്കില്‍ അതില്‍ അംഗമാകാനില്ലെന്ന് ഗണേഷ് കുമാര്‍ നേരത്തേ പ്രതികരിച്ചിരുന്നു. ഇതിന് കഴിഞ്ഞദിവസം ഇടവേള ബാബു ഫേസ്ബുകിലൂടെ മറുപടി നല്‍കുകയും ചെയ്തിരുന്നു. ക്ലബ് എന്നതു മോശം വാക്കല്ലെന്നും മനസ്സില്‍ പോലും ചിന്തിക്കാത്ത ഒരു അര്‍ഥം കണ്ടെത്തി ചീട്ട് കളിക്കുവാനും മദ്യപിക്കാനുമുള്ള വേദിയായി അതിനെ വ്യാഖ്യാനിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ സംഘടനയ്ക്കു വലിയ അവമതിപ്പ് ഉണ്ടാക്കുമെന്നുമായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം.

ക്ലബ് പരാമര്‍ശത്തിനെതിരെ നടന്‍ ജോയ് മാത്യുവും രംഗത്തെത്തിയിരുന്നു. സംഘടന ക്ലബ് ആണെങ്കില്‍ അതില്‍ അംഗമാകാനില്ലെന്നും നിലവില്‍ മറ്റൊരു ക്ലബില്‍ അംഗമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. മാത്രമല്ല, തന്റെ കയ്യില്‍ നിന്നും തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ പണം തിരികെ നല്‍കണമെന്നും ജോയ് മാത്യു ആവശ്യപ്പെട്ടിരുന്നു.

Keywords: K B Ganesh Kumar again hits Idavela Babu, Thiruvananthapuram, News, Cinema, Ganesh Kumar, Cine Actor, Trending, Kerala.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia