കബാലിയുടെ വ്യാജ സിഡി; മുണ്ടക്കയത്ത് ഒരാള്‍ പിടിയില്‍

 


കോട്ടയം: (www.kvartha.com 27.07.2016) സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ പുതിയ സിനിമ കബാലിയുടെ വ്യാജ സി.ഡിയുമായി മുണ്ടക്കയത്ത് ഒരാള്‍ പിടിയില്‍. മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കളേഴ്‌സ് സി.ഡി ഷോപ്പ് ഉടമ ഒളിക്കല്‍ സാമോന്‍(33) ആണ് പോലീസിന്റെ പിടിയിലായത്.

ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം മുണ്ടക്കയം എസ്. ഐയും ഷാഡോ പോലീസും ചേര്‍ന്ന് ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്.

തിരുവനന്തപുരത്ത് നിന്നാണ് വ്യാജനെത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
കബാലിയുടെ വ്യാജ സിഡി; മുണ്ടക്കയത്ത് ഒരാള്‍ പിടിയില്‍
സിനിമയുടെ റിലീസിംഗ് ദിവസം തന്നെ വ്യാജ സി.ഡി ലഭിച്ചതായും 300 രൂപ നിരക്കില്‍ വില്‍പന നടത്തിയതായും ഇയാള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി. 

ഇയാളുടെ ഫോണ്‍ കാളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സിഡിയുടെ പ്രധാന വിതരണക്കാരനായ തിരുവനന്തപുരം സ്വദേശിയെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം തിരുവനന്തപുരത്തേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

Keywords:  Kottayam, Youth, Arrested, Police, Court, Case, Thiruvananthapuram, Cinema, Released, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia