തമിഴ്‌നാടും കേരളവും 'കബാലി' ലഹരിയില്‍: പാലഭിഷേകം നടത്തിയും, പടക്കം പൊട്ടിച്ചും, നൃത്തം ചവിട്ടിയും ആരാധകര്‍
Jul 22, 2016, 15:00 IST
(www.kvartha.com 22.07.2016) തമിഴ്‌നാടും കേരളവും 'കബാലി'യുടെ ലഹരിയില്‍. വന്‍ വരവേല്‍പ്പാണ് സ്റ്റൈല്‍ മന്നന്‍ രജനി കാന്തിന്റെ ചിത്രമായ കബാലിക്ക് ആരാധകര്‍ നല്‍കിയത്. പാലഭിഷേകം നടത്തിയും, പടക്കം പൊട്ടിച്ചും, നൃത്തം ചവിട്ടിയും ആരാധകര്‍ കബാലിയെ വരവേറ്റു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തന്നെ തമിഴ്‌നാട്ടില്‍ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. നാലു മണിക്കായിരുന്നു ചെന്നൈയിലെ തിയറ്ററുകളില്‍ ആദ്യ ഷോ. ചലച്ചിത്ര താരങ്ങളായ ജയറാമും കാളിദാസുമടക്കമുള്ളവര്‍ ആദ്യഷോയ്‌ക്കെത്തിയിരുന്നു.
കേരളത്തിലും കബാലിക്ക് വന്‍ വരവേല്‍പ്പാണുണ്ടായത്. രജനികാന്തിന്റെ കട്ടൗട്ടുകളില്‍ പാലഭിഷേകം ചെയ്തും ചെണ്ടകൊട്ടിയും ഫാന്‍സ് റിലീസ് ഗംഭീരമാക്കി. തിയറ്ററുകളില്‍ പുലര്‍ച്ചെ മുതല്‍തന്നെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. തമിഴ്‌നാട്ടില്‍ മാത്രം രണ്ടായിരത്തിലേറെ സ്‌ക്രീനുകളിലാണു റിലീസ്. 500- 1000 രൂപയാണ് ആദ്യദിവസ പ്രദര്‍ശനത്തിനുള്ള ഔദ്യോഗിക ടിക്കറ്റ് നിരക്ക്.

കരിഞ്ചന്തയില്‍ നിരക്ക് ഇനിയും ഉയരും. ഒരു തിയറ്ററില്‍ റിലീസ് ദിവസം ഏഴു പ്രദര്‍ശനമാണ് ഉള്ളത്. ആദ്യ മൂന്നു ദിവസത്തേക്ക് എല്ലാ തിയറ്ററുകളിലും പ്രത്യേക പ്രദര്‍ശനങ്ങള്‍ ഉണ്ടായിരിക്കും . തിയറ്ററുകളില്‍ സീറ്റുകള്‍ കൂട്ടത്തോടെ ബുക്ക് ചെയ്യപ്പെട്ടിട്ടുമുണ്ട്. ടിക്കറ്റിനായി ഉന്നത ഉദ്യോഗസ്ഥരുടെ ശുപാര്‍ശക്കത്തുമായി തിയറ്റര്‍ മാനേജര്‍മാരെ സമീപിക്കുന്നവരുമുണ്ട്.
സിനിമ കാണാന്‍ രജനി ആരാധകര്‍ കൂട്ടത്തോടെ ലീവെടുത്തതിനാല്‍ ഐടി കമ്പനികള്‍ തമിഴ്‌നാട്ടില്‍ വെള്ളിയാഴ്ച പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തിരക്കു നിയന്ത്രിക്കാന്‍ പോലീസ് മതിയാവത്തതിനാല്‍ ചില തിയറ്റര്‍ ഉടമകള്‍ സ്വകാര്യ സുരക്ഷാ ഏജന്‍സികളെയും നിയോഗിച്ചിട്ടുണ്ട്.

യുഎസില്‍ കഴിഞ്ഞദിവസം നടന്ന ആദ്യപ്രദര്‍ശനത്തില്‍ നിന്നു പകര്‍ത്തിയ കബാലിയുടെ 120 സെക്കന്‍ഡ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. രജനീകാന്തിന്റെ അവതരണ രംഗമാണിത്. ഗള്‍ഫില്‍ യു എ ഇ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളില്‍ 'കബാലി' കഴിഞ്ഞദിവസം റിലീസ് ചെയ്തു.
കേരളത്തില്‍ 300ല്‍ അധികം തിയറ്റുകളില്‍ വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യുന്നുണ്ട്. തിരുവനന്തപുരം നഗരത്തില്‍ 12 സ്‌ക്രീനുകളിലാണു പ്രദര്‍ശനം. കോഴിക്കോട് നഗരത്തില്‍ മൂന്നിടത്തു പ്രത്യേക പ്രദര്‍ശനമുണ്ട്. വയനാട്ടിലെ ഫ് ളാസ്‌ക് ക്ലബ് സിനിമയ്ക്ക് എത്തുന്നവര്‍ക്ക് അവയവദാന സന്ദേശ പ്രചാരണാര്‍ഥം തൊപ്പികളും ലഘുലേഖകളും വിതരണം ചെയ്തു. ബത്തേരി അതുല്യ തിയറ്ററിലെ വൈകിട്ട് 5.15ന്റെ പ്രദര്‍ശനത്തിലെ 396 ടിക്കറ്റുകളും ഫ് ളാസ്‌ക് ക്ലബ് ബുക്ക് ചെയ്തിട്ടുണ്ട്.

Keywords: Kabali release: First day, first show of a Rajinikanth movie, Theater, Actor, Chennai, Holidays, Engineers, Police, Protection, Oman, Kuwait, Cinema, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.