State Film Awards | സംസ്ഥാന ചലചിത്ര അവാർഡിൽ രണ്ട് പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ 'കാടകലം'; സംവിധായകൻ കാസർകോട്ട് ഡോക്ടർ; നാടിന് അഭിമാനമായി സഗില്‍ രവീന്ദ്രന്‍

 


കാസർകോട്: (www.kvartha.com) കുട്ടികളും പ്രകൃതിയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ 'കാടകലം' ഇത്തവണത്തെ സംസ്ഥാന ചലചിത്ര അവാർഡിൽ രണ്ട് പുരസ്കാരങ്ങൾ കരസ്ഥമാക്കിയപ്പോൾ അതിൽ കാസർകോടിനും അഭിമാനമേറെ. ചിത്രത്തിന്റെ സംവിധായകന്‍ സഗില്‍ രവീന്ദ്രന്‍ തൊഴിൽപരമായി ഡോക്ടറും മൊഗ്രാൽ പുത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സർജനുമാണ്. മികച്ച കുട്ടികളുടെ സിനിമ, മികച്ച ഗാന രചയിതാവ് എന്നീ മേഖകളിലാണ് ചിത്രം അവാർഡുകൾ നേടിയത്. ബി കെ ഹരിനാരായണൻ ആണ് ചിത്രത്തിലെ 'കനിയേ' എന്ന ഗാനത്തിന് ഗാന രചയിതാവിനുള്ള അവാർഡ് കരസ്ഥമാക്കിയത്.
        
State Film Awards | സംസ്ഥാന ചലചിത്ര അവാർഡിൽ രണ്ട് പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ 'കാടകലം'; സംവിധായകൻ കാസർകോട്ട് ഡോക്ടർ; നാടിന് അഭിമാനമായി സഗില്‍ രവീന്ദ്രന്‍

മാസ്റ്റർ ഡാവിഞ്ചി സതീഷും സിനിമ താരവും നാടക പ്രവർത്തകനുമായ സതീഷ് കുന്നോത്തുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചെറുപ്പത്തിൽ അമ്മയെ നഷ്ടപെട്ട ആദിവാസി ബാലൻ കുഞ്ഞാപ്പുവിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഇതിനകം തന്നെ സിനിമ ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. നവാഗതർ സംവിധാനവും തിരക്കഥയും നിർവഹിച്ച മലയാള ചലച്ചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്.

അവാർഡ് നേട്ടത്തിൽ വലിയ സന്തോഷമുണ്ടെന്ന് ഡോ. സഗിൽ രവീന്ദ്രൻ കാസർകോട് വാർത്തയോട് പറഞ്ഞു. തികച്ചും വ്യത്യസ്തമായ ഫീൽഡിൽ നിന്ന് വന്നൊരാൾക്ക്, അതും ആദ്യ തവണ തന്നെ ഇങ്ങനെയൊരു അവാർഡ് നേടാനായി എന്നത് വലിയ കാര്യമാണ്. ഏകദേശം ഒരു വർഷത്തോളം ജോലിയിൽ നിന്ന് അവധിയെടുത്ത് ഇതിനായി ഇറങ്ങിത്തിരിക്കേണ്ടി വന്നു. അന്ന് പിന്തുണച്ചവരോടും എതിർത്തവരോടും ഉത്തരം പറയാനാവുമെന്നതും ഈ അവാർഡ് നൽകുന്ന സന്തോഷങ്ങളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം ആലുവ സ്വദേശിയായ ഡോ. സഗിൽ ആറ് മാസം മുമ്പാണ് മൊഗ്രാൽ പുത്തൂരിലെത്തിയത്.

ഇടുക്കി ഡാമിന് സമീപത്തുള്ള വനത്തിലായിരുന്നു ഭൂരിഭാഗം സീനുകളുടെയും ചിത്രീകരണം. ഇടുക്കിയിൽ മൂന്ന് വർഷത്തോളം ജോലി ചെയ്തപ്പോഴുണ്ടായ അനുഭവങ്ങളിൽ നിന്നാണ് ഈ സിനിമ പിറന്നത്. ഇടുക്കിയിലെ വട്ടവട ഗ്രാമപഞ്ചായതിൽ കൃഷിയെ പരിപോഷിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ഡോക്യൂമെന്ററിയും ടൂറിസം വകുപ്പിനായി ഒരു പരസ്യവും ചെയ്തതിന്റെ അനുഭവുമായാണ് ഡോ. സഗിൽ സിനിമയെന്ന വലിയ ലക്ഷ്യത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. അതിൽ തുടക്കം തന്നെ മികച്ചതാക്കാൻ പറ്റിയതിന്റ ചാരിതാർഥ്യത്തിലാണ് അദ്ദേഹം. ഭാര്യ: ഡോ. റാണി (തിരുവനന്തപുരം). രോഹൻ ഏക മകനാണ്.

Keywords: 'Kadakalam' bagged two awards at the State Film Awards; Director working in Kasaragod, Kerala, Kasaragod, News, Top-Headlines, Award, Idukki, Panchayath, Cinema, Tourism, Documentary.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia