'കണ്ണിനു കണ്ണ്, പല്ലിനു പല്ല്'; മുണ്ട് മടക്കികുത്തി, മീശ പിരിച്ച് പൃഥ്വിരാജ്, 'കടുവ' ടീസെര്‍ എത്തി
Dec 1, 2021, 10:49 IST
കൊച്ചി: (www.kvartha.com 01.12.2021) ആക്ഷന്‍ ത്രിലെര്‍ 'കടുവ'യുടെ ടീസെര്‍ പുറത്തിറങ്ങി. ഷാജി കൈലാസ് ആക്ഷന്‍ ഡ്രാമയില്‍നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചേരുവകളെല്ലാം ചേര്‍ന്ന ചിത്രമെന്നാണ് ടീസെര്‍ നല്‍കുന്ന പ്രതീക്ഷ. മീശപിരിച്ച് കോട്ടയം അച്ചായനായ കുറുവച്ചനായി പൃഥ്വി എത്തുന്നു. 56 സെകന്‍ഡ് ദൈര്‍ഘ്യമുള്ള ടീസെറാണ് പുറത്തെത്തിയിരിക്കുന്നത്.
കരിയറിലെ ഒരു ഇടവേളയ്ക്കുശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രമാണിത്. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതിനായകനായി വിവേക് ഒബ്‌റോയ് ആണ് എത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിനുശേഷം വിവേക് അഭിനയിക്കുന്ന മലയാളചിത്രവുമാണിത്. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ.
എട്ട് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. കടുവ കൂടാതെ മോഹന്‍ലാല്‍ നായകനാവുന്ന ആശീര്‍വാദ് ചിത്രം എലോണ്‍ ആണ് മറ്റൊന്ന്. ഇതിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.