കുട്ടിയായിരുന്ന എനിക്ക് ചോക്ലേറ്റ് പോലും കഴിക്കാന്‍ പാടില്ലായിരുന്നു; തന്റെ രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞു കാജൽ അഗർവാൾ

 


ദില്ലി: (www.kvartha.com 09.02.2021) തെന്നിന്ത്യൻ ലോകത്ത്‌ തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് കാജൽ അഗർവാൾ. ഈ അടുത്താണ് താരത്തിന്റെ വിവാഹം കഴിഞ്ഞത്. ബിസിനസുകാരനായ കിചലുവിനയാണ് താരം വിവാഹം ചെയ്തത്.

ഇപ്പോഴിതാ തന്റെ ആരോഗ്യപ്രശ്‌നത്തെ കുറിച്ച് കാജൽ ആരാധകരോട് പറഞ്ഞിരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ ചർച്ച. അഞ്ചാം വയസുമുതൽ തന്റെ കൂടെ കൂടിയ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെയാണ് കാജൽ വെളിപ്പെടുത്തിയത്.

കുട്ടിയായിരുന്ന എനിക്ക് ചോക്ലേറ്റ് പോലും കഴിക്കാന്‍ പാടില്ലായിരുന്നു; തന്റെ രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞു കാജൽ അഗർവാൾ

'അഞ്ചാം വയസ്സിലാണ് എനിക്ക് ബ്രോങ്കിയൽ ആസ്‍ത്മ കണ്ടെത്തിയത്. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം എന്‍റെ മനസ്സില്‍ വരുന്നത് ഭക്ഷണത്തിൽ വരുത്തിയ കടുത്ത നിയന്ത്രണങ്ങളാണ്. കുട്ടിയായിരുന്ന എനിക്ക് ചോക്ലേറ്റ് പോലും കഴിക്കാന്‍ പാടില്ലായിരുന്നു. തണുപ്പുകാലത്തും വേനൽക്കാലത്തുമെല്ലാം പൊടിയും പുകയും ഒക്കെ എനിക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കി.

ഇതോടെ രോഗലക്ഷണങ്ങളെല്ലാം വലിയ തോതിൽ കൂടി. ഇവയെ കൈകാര്യം ചെയ്യാൻ ഇൻഹേലറുകൾ ഉപയോഗിക്കുകയാണ് ഞാൻ ചെയ്തത്. ഉടൻ തന്നെ വലിയൊരു മാറ്റം എനിക്ക് അനുഭവപ്പെട്ടു തുടങ്ങി.

നമ്മുടെ നാട്ടിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ഇൻഹേലറുകൾ ഉപയോഗിക്കേണ്ടതുണ്ട്. എന്നാൽ ഭൂരിഭാഗം പേരും അതിന് തയ്യാറാവുന്നില്ല എന്നതാണ് സത്യം. ഇൻഹേലർ ഉപയോഗിക്കുന്നു എന്നത് മോശം കാര്യമായി കാണേണ്ടതില്ല. ഇതിനായി ഞാൻ #SayYesTolnhalers എന്ന ക്യാംപെയിന്റെ ഭാഗമാകുന്നു. എന്റെ കൂട്ടുകാർ, ഫോളോവേഴ്സ്, കുടുംബം എല്ലാവരോടും എനിക്കൊപ്പം ചേരാൻ ഞാൻ അഭ്യർഥിക്കുകയാണ്' - കാജൽ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.


Keywords:  News, India, Actress, Film, Cinema, Entertainment, Instagram, Social Media, viral, Kajal Aggarwal, Illness, Kajal Agarwal talks openly about her illness.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia