മുംബൈ: (www.kvartha.com) നടി കാജല്‍ അഗര്‍വാളിന് ആണ്‍കുഞ്ഞ് പിറന്നതായി റിപോര്‍ട്. എന്നാല്‍ കുഞ്ഞ് പിറന്ന കാര്യത്തെ കുറിച്ച് നടി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. കുഞ്ഞിന്റെ വരവിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ട്വിറ്ററില്‍ പ്രചരിക്കാന്‍ തുടങ്ങി.
കാജല്‍ തന്റെ പ്രസവകാലം സമൂഹ മാധ്യമങ്ങളില്‍ പങ്കിടുമ്പോള്‍, ഏറ്റവും പുതിയ സെലിബ്രിറ്റി ട്രെന്‍ഡ് പിന്തുടര്ന്ന് തന്റെ കുഞ്ഞിന്റെ ഫോടോകള് പങ്കിടുന്നത് ഒഴിവാക്കുമോ എന്നാണ് ആരാധകരുടെ സംശയം. ഏതായാലും കാജലിന്റെ കുഞ്ഞിനെ ഇതിനോടകം തന്നെ ആരാധകര്‍ സ്വീകരിച്ചുകഴിഞ്ഞു. മെറ്റേണിറ്റി ഷൂട്ടിംഗില്‍ നിന്നുള്ള ഒരു കൂട്ടം ഫോടോകള് താരം ഓണ്‍ലൈനില്‍ പങ്കിട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് കുഞ്ഞ് പിറന്ന വാര്‍ത്ത പുറത്തുവരുന്നത്.
'അമ്മ' എന്ന പുതിയ വേഷം ഏറ്റെടുക്കാനുള്ള തന്റെ ആവേശം പങ്കുവെച്ചുകൊണ്ട്, നടി സമൂഹ മാധ്യമങ്ങളില്‍ ഒരു കുറിപ്പ് പങ്കിട്ടിരുന്നു.
'മാതൃത്വത്തിനായുള്ള തയാറെടുപ്പ് മനോഹരമാണ്. പക്ഷേ പ്രശ്നങ്ങളുണ്ടാവാം. ഒരു നിമിഷം നിങ്ങള്‍ക്ക് എല്ലാം നിയന്ത്രണത്തിലാണെന്ന് തോന്നും. അടുത്ത നിമിഷം, നിങ്ങള്‍ വളരെ ക്ഷീണിതനായിരിക്കുമ്പോള്‍, എങ്ങനെ ഉറങ്ങാന്‍ പോകുന്നുവെന്നോര്‍ത്ത് ആശ്ചര്യപ്പെട്ടേക്കും'.
2020ലെ ലോക് ഡൗണ്‍ കാലത്താണ് ഗൗതം കിച് ലുവുമായുള്ള കാജലിന്റെ വിവാഹം. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമുള്ള ചടങ്ങായിരുന്നു.
ജനുവരി എട്ടിനാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം നടി ആരോധകരെ അറിയിച്ചത്. 'ഈ വര്‍ഷം എന്റെ കുഞ്ഞിനെ കാണാന്‍ ഞാന്‍ വളരെ ആവേശത്തിലാണ്, എനിക്ക് സന്തോഷം അടക്കാനാവുന്നില്ല.' എന്നായിരുന്നു താരം പറഞ്ഞത്.

Keywords: Kajal Aggarwal-Gautam Kitchlu become parents to baby boy, Mumbai, News, Cinema, Actress, Child, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.