വർകൗടിനിടയിൽ നിന്ന് ലാലേട്ടനൊപ്പമുള്ള ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച് കല്യാണി പ്രിയദർശൻ
Sep 4, 2021, 16:20 IST
< !- START disable copy paste -->
കൊച്ചി:(www.kvartha.com 04.09.2021) മലയാളത്തിന്റെ സൂപെർസ്റ്റാറായ ലാലേട്ടൻ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്ന ആളാണ്. അദ്ദേഹം തന്റെ ജീവിധത്തിൽ കൂടുതൽ സമയം ചിലവഴിക്കുന്ന ഒരു ഇടമാണ് ജിം. അവിടെ നിന്നുമുള്ള ചിത്രങ്ങൾ പലപ്പോഴായി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ഇപ്പോഴിതാ കല്യാണി പ്രിയദർശൻ പങ്കുവച്ച ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാലിനൊപ്പം ജിമിൽ നിന്നെടുത്ത ചിത്രമാണ് കല്യാണി പങ്കുവച്ചിരിക്കുന്നത്. 'അദ്ദേഹത്തിന്റെ വാർമപ് മാത്രമായിരുന്നു എന്റെ മുഴുവൻ വര്കൗട്' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മോഹൻലാൽ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ബ്രോ ഡാഡിയിൽ ലാലേട്ടനൊപ്പം കല്യാണി പ്രിയദർശനും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജാണ് ചിത്രത്തിന്റെ സംവിധായകൻ.
പ്രിയദർശന്റെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ വും വിനീത് ശ്രീനിവാസന്റെ ‘ഹൃദയവും” ആണ് കല്യാണിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ദുൽഖറിന്റെ നായികയായി ‘വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
Keywords: News, Kerala, Kochi, Photo, Mohanlal, Film, Cinema, Actor, Actress, Social Media, viral, Fan, Post, Priyadarshan, Prithvi Raj, Top-Headlines, Kalyani Priyadarshan shares a photo with Mohanlal in the gym
< !- START disable copy paste -->
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.