മഹാഭാരതത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ കമല്‍ ഹാസനോട് നേരിട്ട് ഹാജരാകണമെന്ന് കോടതി

 


ചെന്നൈ: (www.kvartha.com 21.04.2017) മഹാഭാരതത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ നടന്‍ കമല്‍ ഹാസന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവ്. ഒരു ടെലിവിഷന്‍ പരിപാടിക്കിടെ മഹാഭാരതം സ്ത്രീവിരുദ്ധതയുള്ള കൃതിയാണെന്ന് അഭിപ്രായപ്പെട്ട നടനെതിരെ ഹിന്ദുമുന്നണി കക്ഷി പ്രവര്‍ത്തകനായ ആദിനാഥ സുന്ദരം സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിലാണ് തിരുനെല്‍വേലി ജില്ലാ കോടതിയുടെ ഉത്തരവ്.

മഹാഭാരതത്തെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ കമല്‍ ഹാസനോട് നേരിട്ട് ഹാജരാകണമെന്ന് കോടതി

മെയ് അഞ്ചിന് ഹാജരാകണമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. സ്ത്രീയെ ഒരു വസ്തു മാത്രമായി കാണുകയും പുരുഷന്മാര്‍ അവളെ വെച്ച് ചൂതാടുകയും ചെയ്യുന്ന ഒരു കൃതിയെയാണ് ഇന്ത്യക്കാര്‍ ആഘോഷിക്കുന്നതെന്നും മഹത്തരമായി കാണുന്നതെന്നും അഭിമുഖത്തില്‍ കമല്‍ പറഞ്ഞതാണ് വിവാദമായത്. തമിഴ്‌നാട്ടിലെ ഹൈന്ദവ ഗ്രൂപ്പായ ഹിന്ദു മക്കള്‍ കക്ഷിയാണ് ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കമലിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി കൊടുത്തത്.

നേരത്തെയും പല തരത്തിലുള്ള പരാമര്‍ശത്തിലൂടെ കമല്‍ഹാസന്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ജെല്ലിക്കെട്ട് നിരോധനത്തിനും ശശികലക്കെതിരെയും നടന്‍ പ്രസ്താവനയിറക്കിയതും വിവാദമായിരുന്നു.

Summary: Actor Kamal Haasan has been summoned by a Tamil Nadu court in connection with remarks he made about the Mahabharata in March 2017. A Public Interest Litigation (PIL) was filed against the veteran actor for allegedly hurting Hindu sentiments
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia