എന്നെ എല്ലാവരും മലയാളിയെന്ന് പറയുന്നു, എന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കുമോ? രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കളിയാക്കി കമല്‍ ഹാസന്‍

 


(www.kvartha.com 27/05/2017) തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവാണ് തമിഴ്‌നാട്ടിലെ ഇപ്പോഴത്തെ സംസാര വിഷയം. പ്രവേശനത്തിന് എതിര്‍ത്തും അനുകൂലിച്ചും വിവിധ സംഘടനകളും ആളുകളും വരുന്നുണ്ടെങ്കിലും ഉലക നായകന്‍ കമലഹാസന്റെ പ്രസ്താവനയാണ് ശ്രദ്ധിക്കപ്പെടുന്നത്.

കന്നഡ പശ്ചാത്തലമുള്ള രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ഒരു സംസാര വിഷയമാകുമ്പോള്‍, മലയാള സിനിമയില്‍ വെന്നിക്കൊടി പാറിച്ചിട്ടുള്ള ആളാണ് താനെങ്കിലും അന്യനാട്ടുകാരനായ എന്നെ കേരള ജനത അംഗീകരിക്കുമോ എന്നാണ് നടന്റെ ചോദ്യം.
കേരള ജനത തന്നെ ഒരു മലയാളിയായി കരുതുന്നുണ്ടെങ്കിലും തനിക്ക് കേരള മുഖ്യമന്ത്രി ആകാന്‍ കഴിയുമോ എന്നായിരുന്നു കമലിന്റെ രജനിയോടുള്ള ചോദ്യം.
 
എന്നെ എല്ലാവരും മലയാളിയെന്ന് പറയുന്നു, എന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കുമോ? രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കളിയാക്കി കമല്‍ ഹാസന്‍

എന്നാല്‍ തമിഴ്‌നാട്ടില്‍ ജനിച്ചവര്‍ക്ക് മാത്രമേ ഇവിടെ രാഷ്ട്രീയത്തില്‍ ഇറങ്ങാവൂ എന്ന വാദത്തോട് താന്‍ യോജിക്കുന്നില്ലെന്നും അദേഹം വ്യക്തമാക്കി. രാജ്യത്തെ ഭരണ സംവിധാനം പാടെ തകര്‍ന്നിരിക്കുകയാണെന്ന രജനികാന്തിന്റെ വാദത്തോട് താന്‍ യോജിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ തിരിച്ചറിവിനു ഏറെ പ്രാധാന്യമുണ്ട്. പണം സാമ്പത്തികാനുള്ള എളുപ്പവഴിയല്ല രാഷ്ട്രീയമെന്നും കമലഹാസന്‍ അഭിപ്രായപ്പെട്ടു.

Keywords: Tamil, Tamilnadu, Cinema, Kamal Hassan, Rajanikanth, Politics, statement, Questioned, National

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia