വരുമാനമില്ല, നികുതി നല്‍കാന്‍ പണവുമില്ല; ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്റെ ഇപ്പോഴത്തെ സാഹചര്യം തുറന്നുപറഞ്ഞ് നടി കങ്കണ റണാവത്ത്

 


മുംബൈ: (www.kvartha.com 12.06.2021) കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് പണിയുമില്ല, വരുമാനവുമില്ല. ഇതേതുടര്‍ന്ന് നികുതി നല്‍കാന്‍ പണമില്ലെന്ന് പറഞ്ഞ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന സെലിബ്രിറ്റികളില്‍ ഒരാളാണ് താനെന്ന് അവകാശപ്പെട്ട നടി കങ്കണ റണാവത്ത്.

വരുമാനമില്ല, നികുതി നല്‍കാന്‍ പണവുമില്ല; ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്റെ ഇപ്പോഴത്തെ സാഹചര്യം തുറന്നുപറഞ്ഞ് നടി കങ്കണ റണാവത്ത്

ജോലിയില്ല എന്ന കാരണത്താല്‍ കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതി അടയ്ക്കാന്‍ പോലും തനിക്ക് കഴിഞ്ഞില്ലെന്നാണ് താരം പറയുന്നത്. എന്നാല്‍ ബാക്കിയുള്ള നികുതിയ്ക്ക് സര്‍കാര്‍ പലിശ ഈടാക്കുന്നതില്‍ പ്രശ്‌നമില്ലെന്നും താരം വ്യക്തമാക്കുന്നു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് കങ്കണ ഇക്കാര്യം പങ്കുവച്ചത്. 'ഞാന്‍ ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബിന് കീഴിലാണെന്നതിനാല്‍ എന്റെ വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി അടയ്ക്കുന്നു, ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന നടിയാണെങ്കിലും ജോലിയില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ നികുതിയുടെ പകുതിപോലും ഇതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല, ജീവിതത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ.'

'നികുതി അടയ്ക്കാന്‍ ഞാന്‍ വൈകിയതിനാല്‍ ആ നികുതി പണത്തിന് സര്‍കാര്‍ പലിശ ഈടാക്കും, ആ നീക്കത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു' എന്നും കങ്കണ പറയുന്നു. എല്ലാവര്‍ക്കും വ്യക്തിപരമായി ഏറെ ബുദ്ധിമുട്ടുകളുള്ള സമയമാണ്. പക്ഷേ ഒരുമിച്ച് നിന്നാല്‍ നമുക്കെല്ലാവര്‍ക്കും ഇതിനെ അതിജീവിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസത്തോടെയാണ് കങ്കണ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Keywords:  Kangana Ranaut yet to pay half of last year's income tax due to 'no work', Mumbai, News, Cinema, Actress, Bollywood, Income Tax, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia