'ഞാന്‍ ലഹരിക്ക് അടിമയായിരുന്നു'; ബോളിവുഡിലെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം പുരോഗമിക്കവെ തുറന്നു പറച്ചിലുമായി ബോളിവുഡ് നടി കങ്കണ റനൗട്ട്, വീഡിയോ
Sep 13, 2020, 15:44 IST
മുംബൈ: (www.kvartha.com 13.09.2020) ബോളിവുഡിലെ ലഹരി മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ അന്വേഷണം പുരോഗമിക്കവെ (എന്‍സിബി) താന്‍ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന തുറന്നു പറച്ചിലുമായി ബോളിവുഡ് നടി കങ്കണ റനൗട്ട്. ബോളിവുഡ് താരപദവിയിലേക്കുള്ള യാത്രക്കിടെ ലഹരിമരുന്നിന് അടിമയായിരുന്നതായി പറയുന്ന വീഡിയോയും താരം പങ്കുവെച്ചു.
മാര്‍ച്ചില്‍, നവരാത്രിയുടെ അഞ്ചാം ദിനത്തില്‍ ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ച് പങ്കുവച്ച വീഡിയോയില്‍ വിരസത, അസ്വസ്ഥത, വിഷാദം, കരച്ചില്‍ എന്നിവ തോന്നുന്നുണ്ടോ എന്നു ചോദിക്കുകയും, ഇതൊരു നല്ല കാര്യമാണെന്നും അത് ക്രിയാത്മക വീക്ഷണത്തോടെ നോക്കേണ്ടതുണ്ടെന്നും പറയുന്നു. 'കുറച്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ ഒരു സിനിമാതാരമായി. ഞാന്‍ മയക്കുമരുന്നിന് അടിമയായിരുന്നു. ഞാന്‍ തെറ്റായ ആളുകളുടെ കൈകളില്‍ അകപ്പെട്ടു. ഇതെല്ലാം സംഭവിച്ചത് ഞാന്‍ കൗമാരത്തിലായിരുന്നപ്പോഴാണ്.' വീഡിയോയില്‍ പറയുന്നു.
2016ല്‍ ഒരു അഭിമുഖത്തില്‍ കങ്കണയുടെ കാമുകന്‍ അധ്യായന്‍ സുമന്‍, നടി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായും, കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നതായും വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖും ചൂണ്ടിക്കാണിച്ചിരുന്നു.
“Main drug addict thi” pic.twitter.com/0m7GeVyde3
— Shivam Vij (@DilliDurAst) September 12, 2020
ലഹരിമരുന്ന് ഉപയോഗിക്കുന്ന ബോളിവുഡ് അഭിനേതാക്കളുടെ വിവരങ്ങള്‍ ഫെഡറല്‍ ഏജന്‍സിയുമായി പങ്കുവയ്ക്കാന്‍ തയ്യാറാണെന്ന് കങ്കണ നേരത്തെ പറഞ്ഞിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന പരിശോധനയ്ക്ക് തയ്യാറാണെന്നും നടി വ്യക്തമാക്കിയിരുന്നു. അതേസമയം, കങ്കണയുടെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് മുംബൈ പോലീസിന്റെ ആന്റിനാര്‍ക്കോട്ടിക്‌സ് സെല്‍ വെള്ളിയാഴ്ച അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.