കര്‍ണാടകയില്‍ കോവിഡ് ബാധിതരെ സഹായിക്കാന്‍ ആംബുലന്‍സ് ഡ്രൈവറായി കന്നഡ നടന്‍ അര്‍ജുന്‍ ഗൗഡ; അഭിനന്ദന പ്രവാഹം

 


ബംഗളൂരു: (www.kvartha.com 30.04.2021) കര്‍ണാടകയില്‍ കോവിഡ് ബാധിതരെ സഹായിക്കാന്‍ ആംബുലന്‍സ് ഡ്രൈവറായി കന്നഡ നടന്‍ അര്‍ജുന്‍ ഗൗഡ. കോവിഡ് ബാധിതരെ ആശുപത്രിയിലെത്തിക്കാനും കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ശ്മശാനത്തിലെത്തിക്കാനും അര്‍ജുന്‍ ഗൗഡയും ആംബുലന്‍സും മുന്‍നിരയില്‍ തന്നെയുണ്ട്. കര്‍ണാടകയില്‍ കോവിഡ് ബാധിതരെ സഹായിക്കാന്‍ ആംബുലന്‍സ് ഡ്രൈവറായി കന്നഡ നടന്‍ അര്‍ജുന്‍ ഗൗഡ; അഭിനന്ദന പ്രവാഹം
കോവിഡ് രോഗികള്‍ക്ക് സഹായം ലഭ്യമാക്കുന്ന പ്രൊജക്ട് സ്‌മൈല്‍ ട്രസ്റ്റിന്റെ ഭാഗമായാണ് അര്‍ജുന്‍ ഗൗഡയുടെ പ്രവര്‍ത്തനം. അര്‍ജുന്‍ ഗൗഡയുടെ സന്ദര്‍ഭോചിതമായ ഇടപെടലിന് നിരവധി പേരാണ് അഭിനന്ദനവുമായെത്തിയത്.

'കുറച്ചുദിവസങ്ങളായി ആംബുലന്‍സുമായി ഞാന്‍ റോഡിലുണ്ട്. നിരവധി പേരുടെ അന്ത്യകര്‍മങ്ങള്‍ക്ക് ഞാന്‍ സഹായിച്ചു. ജാതിയോ മതമോ ഒന്നും നോക്കാതെയാണ് പ്രവര്‍ത്തനം. അഭിനന്ദന പ്രവാഹങ്ങളൊന്നും നോക്കാതെ ആവശ്യമുള്ള ആര്‍ക്കും ഞങ്ങള്‍ സഹായങ്ങള്‍ നല്‍കി വരുന്നു' -അര്‍ജുന്‍ ഗൗഡ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

കുറച്ചുമാസങ്ങള്‍ കൂടി ആംബുലന്‍സ് ഡ്രൈവറായി തുടരാനാണ് ഗൗഡയുടെ തീരുമാനം. യുവരത്‌നാ, ഒഡെയാ, രുസ്തം, ആ ദൃശ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് അര്‍ജുന്‍ ഗൗഡ.

Keywords:  Kannada actor Arjun Gowda uses his ambulance to assist Covid patients, Bangalore, News, Cinema, Cine Actor, Ambulance, Karnataka, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia