Kantara | സിനിമാപ്രേമികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച റിഷഭ് ഷെട്ടിയുടെ 'കാന്താര' വീണ്ടും തിയേറ്ററുകളിലേക്ക്
Mar 16, 2023, 17:55 IST
കൊച്ചി: (www.kvartha.com) ബോളിവുഡില്‍ അടക്കം ചിത്രം പ്രശംസ ഏറ്റുവാങ്ങിയ ചിത്രമായിരുന്നു റിഷഭ് ഷെട്ടിയുടെ 'കാന്താര'. സംവിധായകനായും നായകനായും റിഷഭ് ചിത്രത്തില്‍ നിറഞ്ഞാടിയപ്പോള്‍, അത് പ്രേക്ഷകരെ ഒന്നാകെ തിയേറ്ററുകളില്‍ പിടിച്ചിരുത്തി. പ്രേക്ഷക നിരൂപക പ്രശംസകള്‍ക്ക് ഒപ്പം തന്നെ ബോക്‌സ് ഓഫീസിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ കാന്താരയ്ക്ക് സാധിച്ചിരുന്നു.
ഇപ്പോഴിതാ, സിനിമാപ്രേമികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച കാന്താര റിലീസ് ചെയ്ത് ഏഴ് മാസങ്ങള്‍ പിന്നിടുമ്പോള്‍ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുകയാണ്. അകാലത്തില്‍ പൊലിഞ്ഞ സാന്‍ഡല്‍വുഡ് നടന്‍ പുനീത് രാജ്കുമാറിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് നടത്തുന്നത്.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലാണ് ചിത്രം വീണ്ടും റിലീസിനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് റിഷഭ് ഷെട്ടി ജനീവയില്‍ എത്തിയിട്ടുണ്ടെന്നും റിലീസിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച് 17ലെ സ്‌ക്രീനിംഗിന് ശേഷം, യുഎന്‍ നയതന്ത്രജ്ഞര്‍ക്കൊപ്പം അത്താഴ വിരുന്നില്‍ റിഷഭ് പങ്കെടുക്കുമെന്നും വിവരമുണ്ട്.
ചിത്രത്തില്‍ സപ്തമി ഗൗഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത് ഇന്‍ഡ്യയൊട്ടാകെ ശ്രദ്ധനേടിയ കാന്താരയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.
Keywords: News, Kerala, State, Kochi, Entertainment, Cinema, Theater, Top-Headlines, Latest-News, ‘Kantara’ to be screened at the United Nations in Geneva on Puneeth Rajkumar’s birthday
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.