ഫോടോ എടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന പാപ്പരാസികളോട് കയര്‍ത്ത് തൈമൂര്‍; തിരിഞ്ഞുനോക്കാതെ കരീന കപൂര്‍

 


മുംബൈ: (www.kvartha.com 06.09.2021) ഫോടോ എടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന പാപ്പരാസികളോട് കയര്‍ത്ത് ബോളിവുഡ് താരദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മകന്‍ തൈമൂര്‍ അലി ഖാന്‍. എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന മട്ടില്‍ തിരിഞ്ഞുനോക്കാതെ ഇളയമകനൊപ്പം നടന്ന് കരീന കപൂര്‍.

തൈമൂറിന്റെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാനായി പാപ്പരാസി ക്യാമറ കണ്ണുകള്‍ നിരന്തരം പട്ടോഡി കുടുംബത്തിലെ ഇളംതലമുറക്കാരനായ തൈമൂറിനെ പിന്‍തുടരാറുണ്ട്. എന്നാല്‍ ഇപ്പോള്‍ അനുജന്‍ ജെയുടെ മുഖം ഒപ്പിയെടുക്കാനും ക്യാമറകണ്ണുകള്‍ മത്സരിക്കുകയാണ്.

ഫോടോ എടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന പാപ്പരാസികളോട് കയര്‍ത്ത് തൈമൂര്‍; തിരിഞ്ഞുനോക്കാതെ കരീന കപൂര്‍

കഴിഞ്ഞ ദിവസം തൈമൂറിനും ഇളയ മകന്‍ ജെയ്ക്കും ഒപ്പം പുറത്തിറങ്ങിയ കരീനയുടെ ഒരു വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ജെയുടെ ചിത്രമെടുക്കാനായി കരീനയോട് തിരിഞ്ഞുനില്‍ക്കാന്‍ ആവശ്യപ്പെടുകയാണ് ഫോടോ ഗ്രാഫര്‍മാര്‍. എന്നാല്‍ പാപ്പരാസികളോട് കയര്‍ക്കുന്ന തൈമൂറിനെയും ക്യാമറകള്‍ക്ക് മുഖം നല്‍കാന്‍ നില്‍ക്കാതെ കാറില്‍ കയറുന്ന കരീനയേയുമാണ് വിഡിയോയില്‍ കാണുന്നത്.

പോകുന്നിടത്തെല്ലാം പാപ്പരാസികള്‍ തൈമൂറിനെ പിന്‍തുടരുന്നതില്‍ കരീനയും സെയ്ഫും നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ ഒരഭിമുഖത്തില്‍ മകന്റെ എല്ലാ ചലനങ്ങളും ഒപ്പിയെടുക്കുന്ന, നിരന്തരം പിന്‍തുടരുന്ന ക്യാമറകള്‍ തന്നെ വല്ലാതെ ഭയപ്പെടുത്തുന്നു എന്നു കരീന തുറന്നുപറയുകയും ചെയ്തു.

കരീനയുടെ വാക്കുകള്‍ ഇങ്ങനെ;

'വളരെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണിത്. എല്ലായിടത്തും അവന്‍ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന ഒരവസ്ഥ ഉണ്ടാകരുതെന്ന് ഞാനാഗ്രഹിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പോകുന്നിടത്തെല്ലാം തന്നെ മീഡിയ ശ്രദ്ധിക്കുന്നുണ്ടെന്ന് അവനറിയാം. 'മീഡിയ അവിടെയുണ്ട്' എന്നു ഞങ്ങള്‍ പരസ്പരം പറയുന്ന വാക്കുകളും അവന്‍ പിക് ചെയ്‌തെടുക്കുന്നുണ്ട്. ഫോടോഗ്രാഫര്‍മാര്‍ അകലെ നിന്നുമാണ് പലപ്പോഴും ഷൂട് ചെയ്യുന്നത്, അത് ആശ്വാസമാണ്. എന്നിരുന്നാലും നിത്യേനയെന്ന പോലെ ഇതാവര്‍ത്തിക്കുമ്പോള്‍ ഭയമുണ്ട്,' കരീന പറഞ്ഞു.

'അവനൊരു സാധാരണ ജീവിതമുണ്ടാകണമെന്നാണ് രക്ഷിതാക്കള്‍ എന്ന രീതിയില്‍ ഞങ്ങളാഗ്രഹിക്കുന്നത്. അവനു മറ്റു കുട്ടികളെ പോലെ പുറത്തു പോവാനും കളിക്കാനും സ്ട്രീറ്റിലൂടെ നടക്കാനും കഴിയണം. എപ്പോഴും ദൂരെ നിന്ന് അവന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നവരോട്, ആ സമയം മറ്റാരുടെയെങ്കിലും ചിത്രങ്ങള്‍ എടുത്തുകൂടെ, പോകൂ, പോയി രണ്‍വീര്‍ സിംഗിനെ ക്ലിക് ചെയ്യൂ,' എന്നാണ് കരീന പറഞ്ഞത്.

 

 Keywords:  Kareena Kapoor Khan Steps Out With Taimur and Jehangir; Milind Soman Undergoes CT Scan, Mumbai, News, Cinema, Entertainment, Video, Actress, National, Bollywood.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia