'പൃഥ്വിരാജ്' എന്ന പേരിടരുത്; അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി കര്‍ണി സേന

 


മുംബൈ: (www.kvartha.com 30.05.2021) അക്ഷയ് കുമാര്‍ നായകനാകുന്ന 'പൃഥ്വിരാജ്' എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി കര്‍ണി സേന രംഗത്ത്. പൃഥിരാജ് ചൗഹാന്‍ എന്ന് പേരിട്ടാല്‍ കുഴപ്പമില്ലെന്നാണ് കര്‍ണി സേനയുടെ നിലപാട്. റിലീസിന് മുമ്പ് തങ്ങളെ കാണിച്ച് അനുവാദം വാങ്ങണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

'പൃഥ്വിരാജ്' എന്ന പേരിടരുത്; അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി കര്‍ണി സേന

രാജാവായിരുന്ന പൃഥ്വിരാജ് ചൗഹാന്റെ ജീവിതം പറയുന്ന ചരിത്ര സിനിമയാണ് 'പൃഥ്വിരാജ്'. എന്നാല്‍, 'പൃഥ്വിരാജ്' എന്ന് മാത്രം പേരിട്ടാല്‍ അത് അദ്ദേഹത്തെ അപമാനിക്കലാകുമെന്നും പൃഥിരാജ് ചൗഹാന്‍ എന്ന് പേരിട്ടാല്‍ കുഴപ്പമില്ലെന്നുമാണ് കര്‍ണി സേന പറയുന്നത്. റിലീസിന് മുമ്പ് ചിത്രം കര്‍ണി സേനയെ കാണിക്കണം.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 'പദ്മാവത്' നേരിട്ട ദുരനുഭവങ്ങള്‍ ഈ ചിത്രത്തിനും നേരിടേണ്ടിവരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോള്‍ കര്‍ണിസേന പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധിച്ചിരുന്നു.

ചരിത്രം വളച്ചൊടിക്കരുതെന്നായിരുന്നു ഇവരുടെ ആവശ്യം. തുടര്‍ന്ന് സംവിധായകനായ ഡോ. ചന്ദ്രപ്രകാശ് ദ്വിവേദിയുടെ ഉറപ്പിലാണ് അന്ന് പ്രതിഷേധം അവസാനിപ്പിച്ചത്. മാനുഷി ചില്ലാര്‍ നായികയായി എത്തുന്ന ചിത്രം നവംബര്‍ അഞ്ചിന് റിലീസ് ചെയ്യാനാണ് തീരുമാനം.

Keywords:  Karni Sena raises objection over title of Akshay Kumar's 'Prithviraj', warns makers of consequences like 'Padmaavat', Mumbai, News, Cinema, Criticism, Protesters, Warning, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia