Wedding Anniversary | 'എന്റെ ജീവിതത്തിന്റെ വെളിച്ചം' എന്ന അടിക്കുറിപ്പോടെ വിവാഹദിനത്തിലെ ചിത്രങ്ങളുമായി വിക്കി കൗശല്‍; പങ്കാളിക്ക് 'റൊമാന്റിക്' ആയ പ്രണയ വീഡിയോ പങ്കുവച്ച് കത്രീന കൈഫും; ഒന്നാം വാര്‍ഷികത്തില്‍ പരസ്പരം ആശംസകള്‍ നേര്‍ന്ന് താരദമ്പതികള്‍

 



മുംബൈ: (www.kvartha.com) തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികത്തില്‍ പരസ്പരം ആശംസകള്‍ നേര്‍ന്ന് ബോളിവുഡ് താരങ്ങളായ കത്രീന കൈഫും വിക്കി കൗശലും. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം ആഡംബരപൂര്‍ണമായ ഇവരുടെ വിവാഹം കഴിഞ്ഞ ഡിസംബറിലാണ് നടന്നത്. 

'എന്റെ ജീവിതത്തിന്റെ വെളിച്ചം' എന്ന അടിക്കുറിപ്പോടെ വിവാഹദിനത്തിലെ ചിത്രവും ഒരുമിച്ചുള്ള മറ്റൊരു ചിത്രവും വിക്കി കൗശലില്‍ പ്രണയസന്ദേശമായി പങ്കിട്ടു. ഇതിന് 'റൊമാന്റിക്' ആയ ഒരു വീഡിയോയാണ് കത്രീന പങ്കുവച്ചിരിക്കുന്നത്. 

അവധിയാഘോഷത്തിനിടയില്‍ മനോഹരമായൊരു രാത്രിയില്‍ പാട്ടുവച്ച് സന്തോഷപൂര്‍വം ഇഷ്ടാനുസരണം നൃത്തം ചെയ്യുന്ന വിക്കിയെ ആണ് കത്രീന പങ്കുവച്ച വീഡിയോയില്‍ കാണുന്നത്. വിക്കിയുടെ നൃത്തം കണ്ട് ആസ്വദിച്ച് ചിരിക്കുന്ന കത്രീനയുടെ ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം. 

തിരിച്ച് കത്രീനയ്ക്ക് ആശംസകളറിയിക്കാന്‍ വിവാഹചിത്രത്തിനൊപ്പം കത്രീനയുടെ തനിച്ചുള്ളൊരു ചിത്രവും തന്റെ കൂടെ ചേര്‍ന്നുകിടക്കുന്നൊരു ചിത്രവുമാണ് വിക്കി പങ്കുവച്ചിരിക്കുന്നത്. ഇരുവരും ചേര്‍ന്നുള്ള ചിത്രം ഒരുപാട് സ്‌നേഹം അനുഭവപ്പെടുത്തുന്നതാണെന്നാണ് ആരാധകരുടെ കമന്റുകള്‍. 

Wedding Anniversary | 'എന്റെ ജീവിതത്തിന്റെ വെളിച്ചം' എന്ന അടിക്കുറിപ്പോടെ വിവാഹദിനത്തിലെ ചിത്രങ്ങളുമായി വിക്കി കൗശല്‍; പങ്കാളിക്ക് 'റൊമാന്റിക്' ആയ പ്രണയ വീഡിയോ പങ്കുവച്ച് കത്രീന കൈഫും; ഒന്നാം വാര്‍ഷികത്തില്‍ പരസ്പരം ആശംസകള്‍ നേര്‍ന്ന് താരദമ്പതികള്‍


'സമയം പറക്കുകയാണ്. പക്ഷേ അത് നിന്റെ കൂടെയാകുമ്പോള്‍ എങ്ങനെയെന്ന് വിവരിക്കാന്‍ പോലുമാകാത്ത വിധം മാജിക്കലായാണ് പറന്നുപോകുന്നത്. നമുക്ക് ഒന്നാം വിവാഹവാര്‍ഷികാശംസകള്‍. നീ സങ്കല്‍പിക്കുന്നതിനെക്കാളെല്ലാം ഒരുപാട് ഇഷ്ടപ്പെടുന്നു ഞാന്‍ നിന്നെ...'- ഇതായിരുന്നു പ്രണയപൂര്‍വം വിക്കി കത്രീനയ്ക്ക് നല്‍കിയ ആശംസ. 

ഇരുവരുടെയും വിവാഹവാര്‍ഷികത്തിന് താരങ്ങളടക്കമുള്ള സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരജോഡിയായി ഇതിനോടകം തന്നെ ഇരുവരും മാറിക്കഴിഞ്ഞിട്ടുണ്ട്. വിവാഹശേഷവും ഇരുവരും കരിയറില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോകുന്നു.

Keywords:  News,National,India,Mumbai,Entertainment,Actress,Actor,Cinema,Anniversary,Marriage,Bollywood,Latest-News,Top-Headlines, Katrina Kaif And Vicky Kaushal Enjoy A Romantic Moment In The Hills, Pen Wishes On 1st Anniversary
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia