നടി കീര്‍ത്തി സുരേഷിന് കോവിഡ് 19 സ്ഥിരീകരിച്ചു; പെട്ടെന്ന് സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി താരം

 



ചെന്നൈ: (www.kvartha.com 12.01.2022) നടി കീര്‍ത്തി സുരേഷിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. എല്ലാവിധ മുന്‍കരുതലുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചെങ്കിലും കോവിഡ് 19 പിടിപെട്ടെന്നും നേരിയ ലക്ഷണം മാത്രമാണ് തനിക്ക് ഉള്ളതെന്നും കീര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുകയും എല്ലാവരും സുരക്ഷിതരാകുകയും ചെയ്യൂ. താനിപ്പോള്‍ ഐസൊലേഷനിലാണ് എന്ന് വ്യക്തമാക്കിയ കീര്‍ത്തി  താനുമായി സമ്പര്‍ക്കമുണ്ടായവര്‍ കോവിഡ് ടെസ്റ്റ് നടത്താനും  ആവശ്യപ്പെട്ടു. വൈറസ് പടരുന്നതിന്റെ തോത് ഭയപ്പെടുത്തുന്നതാണെന്നും കീര്‍ത്തി സുരേഷ് പറയുന്നു. 

നടി കീര്‍ത്തി സുരേഷിന് കോവിഡ് 19 സ്ഥിരീകരിച്ചു; പെട്ടെന്ന് സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി താരം


ഇതുവരെ വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് സ്വീകരിക്കാനും കീര്‍ത്തി സുരേഷ് അഭ്യര്‍ഥിക്കുന്നു. ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനും നിങ്ങളുടെയും നിങ്ങളുടെ പ്രിയപ്പെട്ടവരുടെയും മെച്ചപ്പെട്ട ആരോഗ്യത്തിന് വേണ്ടി ദയവായി വാക്‌സിനുകള്‍ എത്രയും വേഗം എടുക്കുക. രോഗം സുഖപ്പെട്ട് വീണ്ടും ജോലിയിലേക്ക് പെട്ടെന്ന് തന്നെ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറയുന്നു.

'മരക്കാര്‍: അറബിക്കടലിന്റെ സിംഹ'മാണ് കീര്‍ത്തി സുരേഷിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. 'ഗുഡ് ലക്ക് സഖി'യാണ് കീര്‍ത്തി സുരേഷിന്റേതായി ഇനി പ്രദര്‍ശനത്തിനെത്താനുള്ളത്. മഹേഷ് ബാബു നായകനാകുന്ന ചിത്രം 'സര്‍കാരു വാരി പാട്ട'യിലും കീര്‍ത്തി സുരേഷാണ് നായിക.



Keywords:  News, National, India, Chennai, Actress, Health, Health and Fitness, COVID-19, Trending, Entertainment, Social Media, Instagram, Cinema, Keerthy Suresh Tests Positive For COVID-19, 'Will Be Back In Action Soon,' She Writes
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia