നടിയുമായി വ്യക്തിപരമായ കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു; ദിലീപിന്റെ മൊഴി പുറത്ത്
Jun 29, 2017, 13:40 IST
ആലുവ: (www.kvartha.com 29.06.2017) കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് പോലീസിന് നല്‍കിയ മൊഴി പുറത്ത്. നടിയുമായി വ്യക്തിപരമായ കാര്യങ്ങളില്‍ ചില അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെന്ന് ദിലീപ് പോലീസിനോട് തുറന്നു പറഞ്ഞിട്ടുണ്ട്. നടിക്കെതിരായ ആക്രമണവിവരമറിഞ്ഞതു സിനിമാരംഗത്തുനിന്നുള്ള സുഹൃത്ത് ഫോണില്‍ വിളിച്ചറിയിച്ചപ്പോഴാണെന്നും ദിലീപ് പറഞ്ഞു. വിവരമറിഞ്ഞ് നടിയുമായി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും നടി തയ്യാറായില്ല. അതുകൊണ്ടുതന്നെ നടിയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു.
തന്റെ സിനിമകളില്‍നിന്ന് താന്‍ മന:പൂര്‍വം നടിയെ ഒഴിവാക്കിയിതല്ല, അവര്‍ക്കു പറ്റിയ കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ്. അല്ലാതെ നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ദിലീപ് പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കാര്യങ്ങള്‍ ഇനിയും വ്യക്തമാവേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യല്‍ നടന്നത് ആറുമണിക്കൂര്‍ മാത്രമാണ്. പിന്നീടു ദിലീപിന്റെയും നാദിര്‍ഷയുടെയും മൊഴി രേഖപ്പെടുത്തി. വിശദമായി ഇരുവരേയും വായിച്ചുകേള്‍പ്പിച്ചു. ദിലീപ് പോലീസിനോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന്റെ വാസ്തവം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു. കേസില്‍ ആവശ്യമെങ്കില്‍ ദിലീപിന്റെ മൊഴി വീണ്ടും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
മൊഴിനല്‍കാന്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് ആലുവ പോലീസ് ക്ലബിലെത്തിയ ദിലീപും നാദിര്‍ഷയും വ്യാഴാഴ്ച പുലര്‍ച്ചെ 1.15നാണു തിരിച്ചെത്തിയത്. കേസില്‍ ദിലീപിനെതിരെ ഉയര്‍ന്ന ആരോപണങ്ങളിലും പോലീസ് വിശദീകരണം തേടി.

Also Read:
ശക്തമായ കാറ്റില്‍ സ്‌കൂള്‍ പരിസരത്തെ കൂറ്റന്‍മാവ് ഒടിഞ്ഞു വീണു; കുട്ടികള്‍ ക്ലാസിലായിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala Actor Dileep Questioned For 12 Hours Over His Blackmail Complaint, Aluva, News, Controversy, Police, Criticism, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.