സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ലാലും ഫഹദും മികച്ച നടന്‍മാര്‍, ആന്‍ അഗസ്റ്റിന്‍ മികച്ച നടി

 


തിരുവനന്തപുരം: (www.kvartha.com 19.04.2014)  2013 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  മികച്ച നടനുള്ള പുരസ്‌കാരത്തിന് രണ്ടുപേര്‍ അര്‍ഹരായി.  'ക്രൈം നമ്പര്‍ 89' എന്ന ചിത്രമാണ്  മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കിയത്. നവാഗതനായ സുദേവനാണ്  'ക്രൈം നമ്പര്‍ 89' സംവിധാനം ചെയ്തത്.

ലാലും ഫഹദ് ഫാസിലുമാണ് മികച്ച നടനുള്ള പുരസ്‌ക്കാരത്തിന് അര്‍ഹരായത്.   ആന്‍ അഗസ്റ്റിന്‍ മികച്ച നടിക്കുള്ള പുരസ്‌ക്കാരം സ്വന്തമാക്കി. ആര്‍ടിസ്റ്റ് എന്ന സിനിമ സംവിധാനം ചെയ്ത  ശ്യാമ പ്രസാദ് മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം സ്വന്തമാക്കി.

ദേശീയതലത്തില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം സ്വന്തമാക്കിയ   സുരാജ് വെഞ്ഞാറമൂട് മികച്ച ഹാസ്യനടനുള്ള പുരസ്‌ക്കാരത്തിന് അര്‍ഹനായി. ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ് എന്ന സിനിമയിലെ അഭിനയത്തിനാണ് സുരാജിന് അവാര്‍ഡ് ലഭിച്ചത്. നോര്‍ത്ത് 24 കാതം, ആര്‍ട്ടിസ്റ്റ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് ഫഹദിനെ  അവാര്‍ഡിനായി പരിഗണിച്ചത്.

അയാള്‍, സക്കറിയായുടെ ഗര്‍ഭിണികള്‍ എന്നീ സിനിമകളിലെ അഭിനയം ലാലിനെ അവാര്‍ഡിന് അര്‍ഹനാക്കി. ആര്‍ട്ടിസ്റ്റ് എന്ന സിനിമയിലെ അഭിനയമാണ് ആന്‍ ആഗസ്റ്റിനെ മികച്ച നടിയായി തെരഞ്ഞെടുത്തത്. മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത നോര്‍ത്ത് 24 കാതം എന്ന സിനിമയാണ് മികച്ച രണ്ടാമത്തെ സിനിമ.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. അതേസമയം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന്റെ നിലവിലുള്ള നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ജൂറി അംഗങ്ങള്‍ ശുപാര്‍ശ ചെയ്തതായി തിരുവഞ്ചൂര്‍ പറഞ്ഞു. ജൂറി അംഗങ്ങളുടെ അഭിപ്രായത്തെ മാനിച്ച്  നിയമങ്ങള്‍ പരിഷ്‌ക്കരിച്ച്  മൂന്നു മാസത്തിനകം റിപോര്‍ട്ട് നല്‍കാന്‍ ചലച്ചിത്ര രംഗത്തെ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തിനകത്തും  പുറത്തുമായി  മലയാളസിനിമാ മേളകള്‍ സംഘടിപ്പിക്കും. മദ്യപാനരംഗങ്ങളുള്ള ചിത്രങ്ങള്‍ക്ക് ഇനിമുതല്‍ സബ്‌സിഡി നല്‍കില്ല. നല്ല ചിത്രങ്ങള്‍ക്ക് സബ്‌സിഡി തുക വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 85 ചിത്രങ്ങളാണ് ഇത്തവണ മത്സരത്തിനുണ്ടായിരുന്നത്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ലാലും ഫഹദും മികച്ച നടന്‍മാര്‍, ആന്‍ അഗസ്റ്റിന്‍ മികച്ച നടിഭാരതിരാജയുടെ അധ്യക്ഷതയിലുളള ഏഴംഗ ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തിയത്. ജനപ്രിയ
ചിത്രം  ദൃശ്യം. തിരക്കഥാകൃത്തിനുളള പുരസ്‌ക്കാരം ബോബി സഞ്ജയ് സ്വന്തമാക്കി. കഥാകൃത്തിനുള്ള പുരസ്‌ക്കാരം അനീഷ് അന്‍വറിന്.  സംഗീതം ഔസേപ്പച്ചന്‍, പശ്ചാത്തലസംഗീതത്തിനുള്ള പുരസ്‌ക്കാരം  ബിജിപാലിന്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Kerala State Film Awards 2013 Announced: Best Actor:Lal and Fahad , Best Film: Crime No 89,Thiruvananthapuram, Thiruvanchoor Radhakrishnan, Alcoholic Youth, Cine Actor, Cinema, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia