സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മാൻ ഹോൾ മികച്ച ചിത്രം, വിധു വിൻസെന്റ് സംവിധായിക, വിനായകൻ മികച്ച നടൻ, രജീഷ വിജയൻ മികച്ച നടി, ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരം

തിരുവനന്തപുരം: (www.kvartha.com 07.03.2017) 2016 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. 'വിധു വിൻസെന്റ്' സംവിധാനം ചെയ്ത ‘മാൻ ഹോളാണ്’ മികച്ച മലയാള ചിത്രം. ഈ ചിത്രം സംവിധാനം ചെയ്ത 'വിധു വിൻസെന്റ്' മികച്ച സംവിധായികയായി. 'വിനായകൻ' മികച്ച നടനായും രജീഷ വിജയൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. 'കമ്മട്ടിപ്പാടത്തിലെ' അഭിനയമാണ് വിനായകന് പുർസ്കാരം നേടിക്കൊടുത്തത്. 'അനുരാഗ കരിക്കിൻ വെള്ളം' സിനിമയിലെ അഭിനയമാണ് രജീഷയെ അവാർഡിന് അർഹയാക്കിയത്.
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മാൻ ഹോൾ മികച്ച ചിത്രം, വിധു വിൻസെന്റ് സംവിധായിക, വിനായകൻ മികച്ച നടൻ, രജീഷ വിജയൻ മികച്ച നടി, ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരം
സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മാൻ ഹോൾ മികച്ച ചിത്രം, വിധു വിൻസെന്റ് സംവിധായിക, വിനായകൻ മികച്ച നടൻ, രജീഷ വിജയൻ മികച്ച നടി, ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരം

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മാൻ ഹോൾ മികച്ച ചിത്രം, വിധു വിൻസെന്റ് സംവിധായിക, വിനായകൻ മികച്ച നടൻ, രജീഷ വിജയൻ മികച്ച നടി, ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരം

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു: മാൻ ഹോൾ മികച്ച ചിത്രം, വിധു വിൻസെന്റ് സംവിധായിക, വിനായകൻ മികച്ച നടൻ, രജീഷ വിജയൻ മികച്ച നടി, ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരം

2016ലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും മാൻഹോൾ മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം നേടിയിരുന്നു. ദുൽഖർ സൽമാന്‍റെയും മണികണ്ഠന്‍റെയും കമ്മട്ടിപ്പാടത്തിലെ മികച്ച പ്രകടനത്തോട് മത്സരിച്ചാണ് വിനായകൻ മികച്ചനടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഒപ്പത്തിലെ അഭിനയത്തിന് മോഹൻലാൽ അവസാന റൗണ്ടിലെത്തിയിരുന്നു. എന്നാൽ വിനായകന് അവാർഡ് നൽകാൻ ജൂറി തീരുമാനിക്കുകയായിരുന്നു.

മറ്റു അവാർഡുകൾ

മികച്ച തിരക്കഥ: ശ്യാമ പുഷ്ക്കരൻ (മഹേഷിന്റെ പ്രതികാരം)
ഗാന ഗാനരചയിതാവ്: ഒ എൻ വി കുറുപ്പ് (കാംബോജി)

രണ്ടാമത്തെ ചിത്രം: ഒറ്റയാൾ പാത

മികച്ച ഗായകൻ: സൂരജ് സന്തോഷ് (ഗപ്പി)

മികച്ച ഗായിക: ചിത്ര (കാംബോജി)
മികച്ച സഹനടൻ മണികണ്ഠൻ ആചാരി (കമ്മട്ടിപ്പാടം)

മികച്ച സ്വഭാവ നടി: കാഞ്ചന പി കെ (ഓലപ്പീപ്പി)

പശ്ചാത്തല സംഗീതം: വിഷ്ണു വിജയ് (ഗപ്പി)

ഡബ്ബിംഗ് ആർട്ടിസ്റ്റ്: വിജയ് മോഹൻ

മികച്ച നൃത്ത സംവിധാനം: വിനീത്

സംഗീത സംവിധായകൻ: എം ജയചന്ദ്രൻ (കാംബോജി)
നവാഗത സംവിധായകൻ: ഷാനവാസ് (കിസ്മത്)

മികച്ച കുട്ടികളുടെ ചിത്രം: കോലുമിട്ടായി

മികച്ച കഥ: സലിം കുമാർ (കറുത്ത ജൂതൻ)

ബാലാതാരം : ചേതൻ (ഗപ്പി)

പ്രത്യേക പരാമർശം: കലാധരൻ (ഒറ്റയാൾ പാത)

ബാലചിത്രമുൾപ്പടെ ആകെ 68 ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചത്. ഇതിൽ 12 സിനിമകൾ അവസാന റൗണ്ടിലെത്തി. ഒഡീഷ സംവിധായകൻ എ കെ ബീർ അധ്യക്ഷനായ10 അംഗ ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Kerala State Film Awards 2016. Kerala state film award 2016 have been announced Tuesday at Five pm. Total 68 movies selected for the award nominations in that only 12 reached to final round. Odessa director AK Beer is the jury chairman.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia