സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

 


പാലക്കാട്: (www.kvartha.com 16.10.2016) പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ കൂറ്റന്‍ വേദിയില്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ദുല്‍ഖര്‍ സല്‍മാന് (ചാര്‍ലി ) മികച്ച നടനുള്ള അവാര്‍ഡും പാര്‍വതിക്ക് (എന്നു നിന്റെ മൊയ്തീന്‍) മികച്ച നടിക്കുള്ള അവാര്‍ഡും ഉള്‍പ്പെടെ 48 പുരസ്‌കാരങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു.

സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ കെ ജി ജോര്‍ജിന് മുഖ്യമന്ത്രി സമര്‍പ്പിച്ചു. മികച്ച ചിത്രമായി തിരഞ്ഞെടുത്ത സനല്‍കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളിക്കും, മികച്ച രണ്ടാമത്തെ കഥാചിത്രത്തിന് മനോജ് കാനയുടെ അമീബക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു.

മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ലി) മികച്ച സംവിധായകനുള്ള പുരസ്‌കാരവും മികച്ച പിന്നണിഗായകനുള്ള അവാര്‍ഡ് ഞാനൊരു മലയാളി ഗാനത്തിന് പി ജയചന്ദ്രനും, മികച്ച പിന്നണി ഗായികക്കുള്ള പുരസ്‌കാരം മധുശ്രീ നാരായണനും ഏറ്റുവാങ്ങി.
സ്വഭാവനടന്‍: പ്രേം പ്രകാശ് (നിര്‍ണായകം), സ്വഭാവനടി: പി വി അഞ്ജലി (ബെന്‍), ബാല താരം: ഗൗരവ് ജി മേനോന്‍ (ബെന്‍), ജാനകി മേനോന്‍ (മാല്‍ഗുഡി ഡേയ്‌സ്) കഥാകൃത്ത്: ഹരികുമാര്‍ (കാറ്റും മഴയും), ഛായാഗ്രഹകന്‍ ജോമോന്‍ ടി ജോണ്‍ തിരക്കഥാകൃത്ത്: ആര്‍ ഉണ്ണി, മാര്‍ട്ടിന്‍ പ്രക്കാട്ട് (ചാര്‍ളി) ഗാനരചയിതാവ്: റഫീഖ് അഹമ്മദ് (കാത്തിരുന്ന് കാത്തിരുന്ന്) സംഗീത സംവിധായകര്‍: രമേഷ് നാരായണന്‍ (ശാരദാംബരം) ബിജിബാല്‍ (പത്തേമാരി, നീന), ചിത്രസംയോജകന്‍: മനോജ്. ജനപ്രീതി നേടിയ ചിത്രം: എന്നു നിന്റെ മൊയ്തീന്‍. നവാഗത സംവിധായിക: ശ്രീബാല കെ മേനോന്‍ എന്നിവര്‍ക്കും അവാര്‍ഡ് സമ്മാനിച്ചു.

പ്രത്യേക ജൂറി പുരസ്‌കാരം നടന്‍ ജയസൂര്യക്കും ജോയ് മാത്യുവിനും ജോസഫ് ജോര്‍ജിനു പ്രത്യേക പരാമര്‍ശത്തിനുള്ള അവാര്‍ഡും നല്‍കി.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Keywords: Palakkad, Kerala, film, Cinema, Mollywood, Malayalam, Actor, Actress, Director, Award, Entertainment, Chief Minister, Pinarayi vijayan, Kerala State Film award.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia