Khatija Rahman | എആര്‍ റഹ് മാന്റെ മകള്‍ ഖദീജ വിവാഹിതയായി; വരന്‍ സൗന്‍ഡ് എന്‍ജിനീയര്‍ റിയാസ്ദീന്‍ ശെയ്ഖ് മുഹമ്മദ്
May 6, 2022, 11:50 IST
ചെന്നൈ: (www.kvartha.com) എആര്‍ റഹ്മാന്റെ മൂത്ത മകളും ഗായികയുമായ ഖദീജ വിവാഹിതയായി. സൗന്‍ഡ് എന്‍ജിനീയര്‍ റിയാസ്ദീന്‍ ശെയ്ഖ് മുഹമ്മദിനെയാണ് ഖദീജ വിവാഹം കഴിച്ചിരിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ ചിത്രം ഖദീജ തന്നെയാണ് ആരാധകര്‍ക്കായി പങ്കുവച്ചത്.
'ജീവിതത്തില്‍ ഏറ്റവുമധികം കാത്തിരുന്ന ദിനം' എന്നു കുറിച്ചുകൊണ്ടാണ് ഖദീജ വരനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. വധൂവരന്മാര്‍ക്കൊപ്പമുള്ള കുടുംബ ചിത്രം പങ്കുവച്ചുകൊണ്ട് എആര്‍ റഹ് മാനും മകളുടെ സന്തോഷ ദിനത്തെക്കുറിച്ച് ആരാധകരെ അറിയിച്ചു. എല്ലാവരുടെയും പ്രാര്‍ഥനയ്ക്കും ആശംസയ്ക്കും നന്ദി പറഞ്ഞുകൊണ്ടാണ് റഹ് മാന്റെ പോസ്റ്റ്. അടുത്തിടെ അന്തരിച്ച റഹ് മാന്റെ മാതാവ് കരീമ ബീഗത്തിന്റെ ചിത്രവും വിവാഹവേദിക്കു സമീപം സ്ഥാപിച്ചിരുന്നു.
ഖദീജയുടെയും റിയാസ്ദീന്‍ ശെയ്ഖ് മുഹമ്മദിന്റെയും വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി കഴിഞ്ഞു. ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് സിനിമ- സംഗീത രംഗത്തെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ശ്രേയ ഘോഷാല്‍, സിദ് ശ്രീറാം, നീതി മോഹന്‍ തുടങ്ങി നിരവധി പ്രമുഖര്‍ ആശംസകള്‍ അറിയിച്ചു.
ഡിസംബര്‍ 29 ന് ഖദീജയുടെ പിറന്നാള്‍ ദിനത്തിലാണ് ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞത്. നിശ്ചയത്തിനും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഖദീജ തന്നെയാണ് വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവച്ചത്.
എ ആര്‍ റഹ് മാന്‍ സൈറ ബാനു ദമ്പതികള്‍ക്ക് ഖദീജ, റഹീമ, അമീന്‍ എന്നീ മൂന്നു മക്കളാണുള്ളത്. രജനീകാന്ത് ചിത്രമായ യന്തിരനില്‍ റഹ് മാന്റെ സംഗീതത്തില്‍ പുതിയ മനിതാ എന്ന ഗാനം ആലപിച്ചാണ് സംഗീത രംഗത്തെ ഖദീജയുടെ ചുവടുവയ്പ്. ബുര്‍ഖ ധരിച്ച് മാത്രമാണ് ഖദീജയെ പൊതുസ്ഥലങ്ങളില്‍ കാണാറുള്ളത്. അതുകൊണ്ടുതന്നെ വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്.

Keywords: AR Rahman's Daughter Khatija Rahman Ties The Knot With Riyasdeen Shaik Mohamed, Chennai, News, Marriage, Music Director, Cinema, Daughter, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.