Khushi | പ്രണയ ജോഡികളായി വിജയ് ദേവരകൊന്‍ഡയും സാമന്തയും; റൊമാന്റിക് കോമഡി ചിത്രം 'ഖുഷി'യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു
May 16, 2022, 20:10 IST
ചെന്നൈ: (www.kvartha.com) പ്രണയ ജോഡികളായി വിജയ് ദേവരകൊന്‍ഡയും സാമന്തയും നിറഞ്ഞുനില്‍ക്കുന്ന റൊമാന്റിക് കോമഡി ചിത്രം 'ഖുഷി'യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. വളരെ സന്തോഷം നിറഞ്ഞ അതിലേറെ നിറമുള്ള മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ പ്രണയമായിരിക്കും ഖുഷിയെന്ന് പോസ്റ്റര്‍ പറയുന്നു. മനോഹരമായ ഒരു ഫീല്‍ ഗുഡ് പോസ്റ്റര്‍ ആണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ഇരുവരും തമ്മിലുള്ള മിന്നുന്ന കെമിസ്ട്രിയാണ് ശ്രദ്ധയാകര്‍ഷിക്കുന്ന മറ്റൊന്ന്.
ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ജയറാം, സച്ചിന്‍ ഖേദാകര്‍, മുരളി ശര്‍മ്മ, ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍, ശരണ്യ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. തെലുങ്ക്, തമിഴ്, കന്നട, മലയാളം ഭാഷകളിലായി ഖുഷി 2022 ഡിസംബര്‍ 23 ന് റിലീസ് ചെയ്യും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.