ജ്വല്ലറിക്ക് വേണ്ടി ഫോട്ടോഷൂട്ടിന് വിളിച്ച് നടി മറീനയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

 


കൊച്ചി: (www.kvartha.com 18.05.2017) ജ്വല്ലറിക്ക് വേണ്ടി ഫോട്ടോഷൂട്ടിന് വിളിച്ച് നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പ്രശസ്ത നടി മറീന മൈക്കിളിനെയാണ് ഫോട്ടോ ഷൂട്ടിന്റെ മറവില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്. ഇതുസംബന്ധിച്ച് നടി പോലീസില്‍ പരാതി നല്‍കി.

സംഭവത്തെ കുറിച്ച് നടി പറയുന്നത് ഇങ്ങനെയാണ്;

പ്രശസ്ത ജ്വല്ലറിയുടെ ഫോട്ടോഷൂട്ടിനാണെന്ന് പറഞ്ഞ് തന്നെ ഒരാള്‍ സമീപിക്കുകയായിരുന്നു. പരിചയക്കാര്‍ വഴി വന്ന ഓഫര്‍ ആയതിനാലും വിശ്വസനീയമായ സമീപനം കൊണ്ടുമാണ് താന്‍ ഷൂട്ടിന് സമ്മതിച്ചത്. ഷൂട്ടിനെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കണമെന്നും താന്‍ അയാളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഷൂട്ടിങ് ദിവസം അടുത്തപ്പോള്‍ പോലും ലൊക്കേഷന്‍ പറയാതെ ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു.

ഷൂട്ടിങ് ദിവസം ഇയാള്‍ തന്നെ വന്ന് തന്നെ കൂട്ടിക്കൊണ്ടു പോകാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഷൂട്ടിങ് ലൊക്കേഷന്‍ പറഞ്ഞാല്‍ മതിയെന്നും താന്‍ എത്തിക്കോളാമെന്നുമുള്ള നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ ലൊക്കേഷന്‍ എവിടെയാണെന്ന് എത്ര ചോദിച്ചിട്ടും അയാള്‍ പറയാതെ ഒഴിഞ്ഞു മാറി. സംശയം തോന്നിയതോടെ ജ്വല്ലറിയില്‍ നേരിട്ട് വിളിച്ച് അന്വേഷണം നടത്തുകയായിരുന്നു. അപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെടുകയാണെന്ന് മനസിലായതെന്നും നടി പറയുന്നു. ഇങ്ങനെയൊരു ഫോട്ടോ ഷൂട്ട് ഇല്ലെന്നായിരുന്നു ജ്വല്ലറിയില്‍ നിന്നും ലഭിച്ച വിവരം.

 ജ്വല്ലറിക്ക് വേണ്ടി ഫോട്ടോഷൂട്ടിന് വിളിച്ച് നടി മറീനയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

ഇയാള്‍ക്ക് പിന്നില്‍ മറ്റാരെങ്കിലും ഉണ്ടെന്ന് സംശയിക്കുന്നുവെന്നും നിയമ നടപടിയുമായി മുന്നോട്ട് പോവുകയാണെന്നും മറീന ഒരു മാധ്യമത്തോട് വെളിപ്പെടുത്തി.

Also Read:
അജ്ഞാത യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 

Keywords:  Kidnapping attempt towards Mareena Michael, Kochi, Cinema, Entertainment, News, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia