വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെബിനാര്‍ സിബി മലയില്‍ ഉദ്ഘാടനം ചെയ്തു

 


കോഴിക്കോട്: (www.kvartha.com 28.11.2020) വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമായവര്‍ക്കും വൃക്കമാറ്റിവെക്കല്‍ പൂര്‍ത്തിയായവര്‍ക്കും വേണ്ടിയുള്ള സൗജന്യ വെബിനാര്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രയില്‍ കഴിഞ്ഞദിവസം നടന്നു. പ്രശസ്ത സിനിമാ സംവിധായകന്‍ സിബി മലയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

വൃക്കമാറ്റിവെക്കല്‍: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍  വെബിനാര്‍  സിബി മലയില്‍ ഉദ്ഘാടനം ചെയ്തു


കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 250ല്‍ അധികം പേരാണ് വെബിനാറില്‍ പങ്കെടുത്തത്. വൃക്കമാറ്റിവെക്കല്‍ സംബന്ധിച്ച നിരവധി പേരുടെ സംശയങ്ങള്‍ക്കും യോഗത്തില്‍ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ തത്സമയം മറുപടി പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ വൃക്കമാറ്റിവെക്കലിന് തയ്യാറാകുന്നവര്‍ക്ക് ആവശ്യമായ മുന്നൊരുക്കങ്ങളെക്കുറിച്ചും, കുറഞ്ഞ ചെലവിലൂടെ വൃക്കമാറ്റിവെക്കല്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കുന്നതിനെക്കുറിച്ചും വെബിനാര്‍ ചര്‍ച്ച ചെയ്തു.

ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. സജിത്ത് നാരായണന്‍, ഡോ. ഇസ്മയില്‍ എന്‍ എ, ഡോ. ഫിറോസ് അസീസ്, ട്രാന്‍സ്പ്ലാന്റ് സര്‍ജന്മാരായ ഡോ. രവികുമാര്‍, ഡോ. അഭയ് ആനന്ദ്, ഡോ. സുര്‍ദാസ് ആര്‍, ഡോ. ജിതിന്‍ ലാല്‍, പീഡിയാട്രിക് നെഫ്രോളജിസ്റ്റ് ഡോ. രഹ്ന കെ റഹ്മാന്‍, സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍, സി എം എസ് ഡോ. എബ്രഹാം മാമ്മന്‍, ഡെപ്യൂട്ടി സി എം എസ് ഡോ. നൗഫല്‍ ബഷീര്‍, ട്രാന്‍സ്പ്ലാന്റ് കോ-ഓര്‍ഡിനേറ്റര്‍ അന്‍ഫി മിജോ എന്നിവര്‍ സംസാരിച്ചു.

Keywords:  Kidney Transplant: Free webinar inaugurated Sibimalayil at  Kozhikode Aster MiMS, Kozhikode, News, Hospital, Inauguration, Health, Health and Fitness, Cinema, Director, Kerala.

പരസ്യം: കാർ വിൻഡ് ഷീൽഡിലെ/ വിൻഡോ ഗ്ളാസിലെ കറ/ പാട് രാത്രി യാത്രയിൽ കാഴ്ചയ്ക്ക് തടസ്സമാകുന്നുണ്ടോ? എങ്കിൽ ബോർ വെള്ളത്തിൽ നിന്നും മറ്റും  രൂപപ്പെടുന്ന ഗ്ളാസിലെ കറ മായ്ക്കാൻ ഉപയോഗിക്കുക: 

MY CAR Hard Water Spot/stain Remover for Car Window Glass, 100 ml

താഴെയുള്ള ലിങ്കിൽ ഓർഡർ ചെയ്യാം: 

BUY NOW

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia