● മിസ്റ്ററി ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിന് മികച്ച റിവ്യൂകളാണ് ലഭിച്ചത്.
● ചിത്രം ഇതുവരെ നേടിയത് 75.25 കോടിയോളം രൂപയാണ്.
എറണാകുളം: (KVARTHA) ഏറെ പ്രേക്ഷക പ്രശംസ നേടിയ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത 'കിഷ്കിന്ധാ കാണ്ഡം' ഒടിടിയിലെത്താൻ പോകുന്നു. നവംബർ ഒന്നു മുതൽ ഡിസ്‌നി+ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യും. സെപ്റ്റംബർ 12ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ആസിഫ് അലി, വിജയരാഘവൻ, അപർണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജർ രവി തുടങ്ങിയ പ്രമുഖ താരങ്ങളുടെ അഭിനയം പ്രേക്ഷകരെ ഏറെ ആകർഷിച്ചു.
മിസ്റ്ററി ത്രില്ലർ ഗണത്തിൽ പെടുന്ന ഈ ചിത്രത്തിന് മികച്ച റിവ്യൂകളാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ തിയറ്ററുകളിലേക്ക് ചിത്രമെത്തി. വിദേശത്തും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം ഇതുവരെ നേടിയത് 75.25 കോടി രൂപയോളമാണ്.
കല്ലേപ്പതി റിസർവ് വനത്തിൽ താമസിക്കുന്ന ഒരു മുൻ മിലിട്ടറി ഓഫീസറായ അപ്പു പിള്ളയുടെയും അദ്ദേഹത്തിൻറെ മകനായ ഫോറസ്റ്റ് ഓഫീസർ അജയ് ചന്ദ്രന്റെയും ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ കഥ. 2023 ജൂലൈയിൽ ആരംഭിച്ച ചിത്രീകരണം 40 ദിവസം കൊണ്ട് പൂർത്തിയായി. മുജീബ് മജീദ് സംഗീതം ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ബാഹുൽ രമേശ് തന്നെ നിർവഹിച്ചു.
#KishkindhaKaandam #DisneyPlusHotstar #OTTRelease #AsifAli #MalayalamCinema #MysteryThriller