ജാമ്യം തള്ളിയതോടെ അറസ്റ്റ് ഭയന്ന് വിവാദ പ്രസംഗം നടത്തിയ കൊല്ലം തുളസി ഒളിവില്‍ പോയി

 


കൊല്ലം: (www.kvartha.com 15.12.2018) മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ അറസ്റ്റ് ഭയന്ന് നടന്‍ കൊല്ലം തുളസി ഒളിവില്‍ പോയി. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നടത്തിയ ആചാര സംരക്ഷണ യാത്രയ്ക്കിടെ ചവറയില്‍ ഒക്‌ടോബര്‍ 12ന് കൊല്ലം തുളസി നടത്തിയ പ്രസംഗമാണ് വിവാദമായത്.

ജാമ്യം തള്ളിയതോടെ അറസ്റ്റ് ഭയന്ന് വിവാദ പ്രസംഗം നടത്തിയ കൊല്ലം തുളസി ഒളിവില്‍ പോയി

ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ചവറ പോലീസ് കൊല്ലം തുളസിക്കെതിരെ കേസെടുത്തത്. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് കൊല്ലം പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യാനായി ചവറ പോലീസ് കഴിഞ്ഞദിവസം കൊല്ലം തുളസിയുടെ തിരുവനന്തപുരത്തെ വസതിയില്‍ എത്തിയെങ്കിലും സ്ഥലത്തില്ലെന്ന മറുപടിയാണ് ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kollam Thulasi didn't get bail on controversial speech, Kollam, News, Religion, Sabarimala Temple, Trending, Cinema, Cine Actor, Entertainment, Kerala, Arrest, Bail, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia