ചികിത്സയ്ക്ക് പോയ രജനീകാന്ത് അമേരിക്കയിലെ ചൂതാട്ടകേന്ദ്രത്തില്‍; ചിത്രത്തിനെതിരെ വിമര്‍ശനവുമായി സുബ്രഹ് മണ്യ സ്വാമി

 


ന്യൂയോര്‍ക്ക്: (www.kvartha.com 06.07.2017) ചികിത്സയ്ക്ക് പോയ സ്റ്റൈല്‍ മന്നന്‍ രജനീകാന്ത് അമേരിക്കയിലെ ചൂതാട്ടകേന്ദ്രത്തില്‍. രജനിയുടെ പുതിയ ചിത്രമായ കാലയുടെ ചിത്രീകരണത്തിനിടെയാണ് രജനീകാന്ത് ചികിത്സയ്്ക്കായി അമേരിക്കയിലെത്തിയത്. പതിവ് ചെക്കപ്പിനാണ് രജനി അമേരിക്കയിലെത്തിയത്.

അതിനിടെയാണ് അമേരിക്കയിലെ ചൂതാട്ടകേന്ദ്രത്തില്‍ ഇരിക്കുന്ന രജനിയുടെ ചിത്രം സോഷ്യല്‍ മീഡിയിയില്‍ പരക്കുന്നത്. അതേസമയം ചിത്രത്തിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി രംഗത്തെത്തി. രജനികാന്തിനെപ്പോലെ തോന്നിക്കുന്ന ഒരാള്‍ അമേരിക്കയിലെ ചൂതാട്ട കേന്ദ്രത്തിലിരിക്കുന്ന ചിത്രമാണ് പ്രചരിച്ചതെന്നും എന്നാല്‍ ഇത് രജനിയാണോ എന്ന് വ്യക്തമായിട്ടില്ലെന്നുമാണ് സുബ്രഹ് മണ്യ സ്വാമിയുടെ വിമര്‍ശനം. പ്രചരിക്കുന്ന ചിത്രം ട്വീറ്റ് ചെയ്തു കൊണ്ടാണ് ബിജെപി എംപിയുടെ വിമര്‍ശനം.

  ചികിത്സയ്ക്ക് പോയ രജനീകാന്ത് അമേരിക്കയിലെ ചൂതാട്ടകേന്ദ്രത്തില്‍; ചിത്രത്തിനെതിരെ വിമര്‍ശനവുമായി സുബ്രഹ് മണ്യ സ്വാമി

സ്വന്തം ആരോഗ്യം മെച്ചപ്പെടുത്താന്‍ അമേരിക്കയിലെ ചൂതാട്ട കേന്ദ്രത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രജനികാന്ത്. എന്‍ഫോഴ്സ്മെന്റ് ഈ നടന്റെ സ്വത്ത് കണ്ടുകെട്ടണമെന്നും സുബ്രഹ്മണ്യ സ്വാമി കുറിച്ചു. രജനിയുടെ രാഷ്ട്രീയ പ്രവേശത്തെ നിശിതമായി വിമര്‍ശിച്ച വ്യക്തിയാണ് സ്വാമി. രജനികാന്ത് ബിജെപിയില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് പുറകേ ആയിരുന്നു വിമര്‍ശനം. രജനിക്ക് രാഷ്ട്രീയത്തിലേയ്ക്ക് വരാന്‍ സാധിക്കില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയില്ലാത്തയാളാണെന്നും സ്വാമി പറഞ്ഞിരുന്നു.

Also Read:

കാലവര്‍ഷം; ഒരു വീട് കൂടി തകര്‍ന്നു, വീട്ടുകാര്‍ പുറത്തേക്കോടി രക്ഷപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )



Keywords: Kollywood: Rajini's selfie video in USA goes viral, causes outrage among netizens, America, New York, Criticism, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia