Dance | 'നാട്ടുനാട്ടു'ഗാനത്തിന് ചുവടുവച്ച് ഇന്‍ഡ്യയിലെ കൊറിയന്‍ അംബാസിഡറും ഉദ്യോഗസ്ഥരും; വീഡിയോ വൈറലായത് നിമിഷനേരം കൊണ്ട്; പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും
Feb 26, 2023, 14:52 IST
ന്യൂഡെല്‍ഹി: (www.kvartha.com) 'നാട്ടുനാട്ടു'ഗാനത്തിന് ചുവടുവച്ച് ഇന്‍ഡ്യയിലെ കൊറിയന്‍ അംബാസിഡറും ഉദ്യോഗസ്ഥരും. നിമിഷനേരം കൊണ്ടുതന്നെ വീഡിയോ വൈറലായി. മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ച എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ചിത്രത്തിലെ 'നാട്ടുനാട്ടു'ഗാനത്തിനാണ് ഇന്‍ഡ്യയിലെ കൊറിയന്‍ അംബാസിഡര്‍ ചാങ് ജെ ബോകും ഉദ്യോഗസ്ഥരും ചുവടുവച്ചത്.
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന 'നാട്ടുനാട്ടു' റീല്‍സുകള്‍ കണ്ടാണ് സംഘം ട്രെന്‍ഡിനൊപ്പം പോകാന്‍ തീരുമാനിച്ചത്. വനിതാ ഉദ്യോഗസ്ഥര്‍ കുര്‍തയും ലഹങ്കയുമൊക്കെ ധരിച്ചെത്തിയപ്പോള്‍ പുരുഷന്മാരില്‍ ചിലര്‍ ഗാനത്തില്‍ രാംചരണും ജൂനിയര്‍ എന്‍ടിആറും ധരിച്ച വസ്ത്രത്തിലെത്തി. കൊറിയന്‍ എംബസി ഓഫിസിനു മുന്നിലും പൂന്തോട്ടത്തിലുമായാണ് ചിത്രീകരണം നടന്നത്. നിമിഷനേരംകൊണ്ട് തന്നെ ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും വീഡിയോ കണ്ട് എംബസി അംഗങ്ങളെ പ്രശംസിച്ചു. മനോഹരമായ, മികച്ച ടീം പ്രയത്‌നം എന്നാണ് അദ്ദേഹം കുറിച്ചത്. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു, കേന്ദ്ര യുവജനകാര്യ, കായിക മന്ത്രി അനുരാഗ് ഠാകൂര്‍ എന്നിവരും കൊറിയന്‍ എംബസി ഉദ്യോഗസ്ഥരെ പ്രശംസിച്ചു.
അതേസമയം, ഗോള്‍ഡന്‍ ഗ്ലോബിനു പിന്നാലെ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ ആര്‍ആര്‍ആറിന് ലഭിക്കുന്നുണ്ട്. കഴിഞ്ഞദിവസം നടന്ന ഹോളിവുഡ് ക്രിടിക്സ് അസോസിയേഷന്‍ അവാര്‍ഡ്‌സില്‍ മൂന്നു വിഭാഗങ്ങളിലാണ് 'ആര്‍ആര്‍ആര്‍' അവാര്‍ഡ് കരസ്ഥമാക്കിയത്. മികച്ച രാജ്യാന്തര ചിത്രം, മികച്ച ഗാനം (നാട്ടു നാട്ടു), മികച്ച ആക്ഷന്‍ ചിത്രം എന്നീ വിഭാഗങ്ങളിലാണ് ആര്‍ആര്‍ആറിന്റെ അവാര്‍ഡ് നേട്ടം.
Keywords: Korean Ambassador's 'Naatu Naatu' Dance Wins Approval Of PM Modi, New Delhi, News, Cinema, Dance, Social Media, Prime Minister, Narendra Modi, National.𝐍𝐚𝐚𝐭𝐮 𝐍𝐚𝐚𝐭𝐮 𝐑𝐑𝐑 𝐃𝐚𝐧𝐜𝐞 𝐂𝐨𝐯𝐞𝐫 - 𝐊𝐨𝐫𝐞𝐚𝐧 𝐄𝐦𝐛𝐚𝐬𝐬𝐲 𝐢𝐧 𝐈𝐧𝐝𝐢𝐚
— Korea Embassy India (@RokEmbIndia) February 25, 2023
Do you know Naatu?
We are happy to share with you the Korean Embassy's Naatu Naatu dance cover. See the Korean Ambassador Chang Jae-bok along with the embassy staff Naatu Naatu!! pic.twitter.com/r2GQgN9fwC
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.