Attack | ചേന്ദമംഗലൂരില്‍ സിനിമ ചിത്രീകരണത്തിനെതിരെ ആക്രമണം; അലങ്കാര ബള്‍ബുകള്‍ ഉള്‍പെടെ അക്രമികള്‍ നശിപ്പിച്ചതായി പരാതി, ഷൂടിങ് നിര്‍ത്തിവച്ചു
കോഴിക്കോട്: (www.kvartha.com) ചേന്ദമംഗലൂരില്‍ സിനിമ ചിത്രീകരണത്തിനെതിരെ ആക്രമണം. ചിത്രീകരണത്തിനായി തയ്യാറാക്കിയ അലങ്കാര ബള്‍ബുകള്‍ ഉള്‍പെടെ രണ്ടംഗ സംഘം നശിപ്പിച്ചതായാണ് പരാതി. സംഭവത്തെ തുടര്‍ന്ന് സിനിമയുടെ ഷൂടിങ് നിര്‍ത്തിവച്ചു. ചേന്ദമംഗലൂരിലെ മിനി പഞ്ചാബി പള്ളിയിലായിരുന്നു ശമീര്‍ പരവന്നൂര്‍ സംവിധാനം ചെയ്യുന്ന 'അനക്ക് എന്തിന്റെ കേട്' എന്ന സിനിമയുടെ ചിത്രീകരണം.
ചിത്രീകരണം പുരോഗമിക്കുന്നതിനിടെ റോഡിലൂടെ പോവുകയായിരുന്ന രണ്ടുപേര്‍ പള്ളിയില്‍ ചിത്രീകരണം അനുവദിക്കില്ലെന്ന് പറഞ്ഞാണ് അതിക്രമം കാണിച്ചതെന്ന് സംവിധായകര്‍ ശമീര്‍ പരവന്നൂര്‍ പറയുന്നു. പള്ളി അധികൃതരുടെ അനുമതി വാങ്ങിയാണ് ചിത്രീകരണം തുടങ്ങിയതെന്നും ആരാണ് അക്രമം നടത്തിയതെന്ന് അറിയില്ലെന്നും ശമീര്‍ വ്യക്തമാക്കി.
അക്രമസംഭവത്തെക്കുറിച്ച് സംവിധായകന്റെ പരാതി ലഭിച്ചതായി പൊലീസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അതിക്രമം നടത്തിയവരെ കുറിച്ച് അന്വേഷിക്കുകയാണെന്നും മുക്കം പൊലീസ് വ്യക്തമാക്കി.
Keywords: Kozhikode, News, Kerala, Complaint, Cinema, attack, Kozhikode: Attack on the film crew while shooting.