ശ്രീലങ്കന്‍ ഭീകരാക്രമണത്തില്‍ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ എന്തുപറയുന്നു; വര്‍ഗ്ഗീയ വിഷംചീറ്റി കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചാടിയ മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണന്‍; കേരളത്തില്‍ താമര വിരിയിക്കാന്‍ വര്‍ഗ്ഗീയതയുടെ ദുര്‍ഗന്ധം വമിക്കുന്ന ചളിക്കുളങ്ങള്‍ തോണ്ടി സംഘ്പരിവാര്‍

 


തിരുവനന്തപുരം: (www.kvartha.com 28.04.2019) ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ മലയാള നടന്മാര്‍ക്കെതിരെ വര്‍ഗ്ഗീയ വിഷംചീറ്റി മുന്‍ പിഎസ്‌സി ചെയര്‍മാനും ബിജെപി നേതാവുമായ കെ എസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്. ശ്രീലങ്കയിലെ ആക്രമണത്തിനെതിരെ നമ്മുടെ സമൂഹം പ്രതികരിച്ചില്ലെന്നും മലയാള സിനിമയിലെ നടന്മാരായ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ ഇക്കാര്യത്തില്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ടെന്നും രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മുസ്ലിം സമുദായത്തില്‍ പെട്ടവരായതുകൊണ്ട് മമ്മൂട്ടിയും ഫഹദും ശ്രീലങ്കന്‍ ഭീകരാക്രമണത്തിന് മറുപടി പറയണമെന്ന് ശഠിക്കുന്ന രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്‍വിവാദമായി മാറിയിട്ടുണ്ട്.

മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ശ്രീലങ്കന്‍ ഭീകരാക്രമണത്തെ അപലപിക്കുവാന്‍ തയ്യാറാകണമെന്നും നടന്മാരായ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ ഇക്കാര്യത്തില്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട് എന്നുമാണ് രാധാകൃഷ്ണന്‍ പോസ്റ്റില്‍ പറയുന്നത്.

ശ്രീലങ്കന്‍ ഭീകരാക്രമണത്തില്‍ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ എന്തുപറയുന്നു; വര്‍ഗ്ഗീയ വിഷംചീറ്റി കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചാടിയ മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണന്‍; കേരളത്തില്‍ താമര വിരിയിക്കാന്‍ വര്‍ഗ്ഗീയതയുടെ ദുര്‍ഗന്ധം വമിക്കുന്ന ചളിക്കുളങ്ങള്‍ തോണ്ടി സംഘ്പരിവാര്‍

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ശമനമില്ലാത്ത ഇസ്ലാമിക തീവ്രവാദം നടത്തിക്കൊണ്ടിരിക്കുന്ന നരമേധത്തിന് അവസാനം കാണുവാന്‍ പൊതുസമൂഹം മുന്നിട്ടിറങ്ങണം. ഇസ്ലാമിക മതതീവ്രവാദം ഓരോരോ പേരുകളില്‍ ഒരേ കാര്യം ചെയ്തുകൊണ്ടിരിക്കുന്നു. ആരംഭകാലത്ത് അത് ലഷ്‌കറെ തോയ്ബ അയിരുന്നു എങ്കില്‍ ഇന്ന് അത് നാഷണല്‍ തൗഹിദ് ജമാ അത്ത് ആയി മാറിയിരിക്കുന്നു. ബിന്‍ലാദനും സഹ്രാന്‍ ഹാഷിമും ഒരേ സ്വഭാവത്തിലുള്ള വിധ്വംസക പരിപാടികളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

ആധുനിക കാലത്ത് ജനാധിപത്യവല്‍കൃതമായ മതവിശ്വാസങ്ങളെ തകര്‍ത്ത് സര്‍വ്വാധിപത്യ മതസംവിധാനത്തിന്റെ കീഴില്‍ ലോകത്തെ അമര്‍ത്താനാണ് ഇക്കൂട്ടര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയത്തില്‍ ലോകത്തിലെ നന്മ ആഗ്രഹിക്കുന്ന എല്ലാ ജനങ്ങളും പ്രത്യാശയുടെ മഹോത്സവമായ യേശുദേവന്റെ പുന:രുത്ഥാന തിരുനാളിന് ഒരുങ്ങിക്കൊണ്ടിരിക്കെ ആ നരാധമന്മാര്‍ ബോംബ് വച്ച് നിരപരാധികളെ കൊന്നൊടുക്കിയത്.

മാപ്പര്‍ഹിക്കാത്ത ഈ കൊടും ക്രൂരതയോട് പ്രതികരിക്കുവാന്‍ പോലും നമ്മുടെ സമൂഹം തയ്യാറാകാത്തത് എന്നില്‍ അമ്പരപ്പുളവാക്കുന്നു. ഇടത്, വലത് ഭേദമില്ലാതെ മൊത്തം ജനങ്ങളും എഴുത്തുകാരും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും ഇതിനെ അപലപിക്കുവാന്‍ തയ്യാറാകണം. നടന്മാരായ മമ്മൂട്ടി മുതല്‍ ഫഹദ് ഫാസില്‍ വരെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ എന്ത് പറയാന്‍ താല്പര്യമുണ്ടെന്നറിയാന്‍ താല്പര്യമുണ്ട്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)


Keywords: Kerala, Thiruvananthapuram, News, Fahad Fazil, Mammootty, Terror Attack, Cinema, KS Radhakrishnan's Facebook Post on Sri Lankan Blasts Stimulating Communal Emotion
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia