'ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്... കുമ്മിട്ടിക്ക ജ്യൂസ്..'; കുഞ്ഞു പാട്ടിന്റെ പൂര്‍ണരൂപവുമായി യുവാക്കള്‍, മമ്മുക്ക മുതല്‍ ന്യൂജന്‍ വരെ ഇഷ്ടപ്പെടുന്ന ജ്യൂസുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
Oct 16, 2016, 10:07 IST
കൊച്ചി: (www.kvartha.com 16.10.2016) ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്... കുമ്മിട്ടിക്ക ജ്യൂസ്.. മമ്മുട്ടിക്കാക്കിഷ്ടപ്പെട്ട കുമ്മിട്ടിക്കാ ജ്യൂസ് എന്ന പാട്ടിന്റെ പൂര്‍ണരൂപം ഏറ്റുപിടിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മഹേഷിന്റെ പ്രതികാരം കണ്ടവരാരും മറക്കാനിടയില്ലാത്തതാണ് ക്രിസ്പിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൗബിന്‍ ഷഹീറിന്റെ രണ്ട് വരി പാട്ട്. ഈ വരികള്‍ എപ്പോഴും ചുണ്ടില്‍ കൊണ്ടുനടക്കുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് പാട്ടിന്റെ പൂര്‍ണരൂപവുമായാണ് ഒരു കൂട്ടം യുവാക്കള്‍ എത്തിയിരിക്കുന്നത്.
മമ്മുട്ടിയ്ക്ക് പുറമേ മോഹന്‍ലാലിന് ഇഷ്ടപ്പെട്ട ജ്യൂസ് മുതല്‍ പ്രിത്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, നിവിന്‍ പോളി, സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ജയറാം, ബിജുമേനോന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ സിനിമാ താരങ്ങള്‍ ഇഷ്ടപ്പെടുന്ന ജ്യൂസുകളുമായാണ് പാട്ട് വികസിക്കുന്നത്. ശരീരത്തിന് ഹാനികരമായ ജ്യൂസുകളെ കുറിച്ചുള്ള മുന്നറിയിപ്പും പാട്ടിലൂടെ ശ്രോതാക്കളുടെ ശ്രദ്ധയില്‍ പെടുത്തുന്നുണ്ട്.
അബ്ദുല്‍ ഖാദര്‍ കക്കാടിന്റെ വരികള്‍ മന്‍സൂര്‍ ഇബ്രാഹിം, ശ്രേയേസ് അജിത്, കാര്‍ത്തിക ബാബു, ഫഹദ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഇതിനിടെ പാട്ട് സോഷ്യല്‍ മീഡിയയും ഏറ്റുപിടിച്ചിരിക്കുകയാണ്.
Keywords: Kerala, Kochi, Song, film, Cinema, Mammootty, Mohanlal, Actor, Entertainment, Nivi Pauly, Dulquar Salman, Soubi Shaheer, Maheshinte Prathikaram.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.