കുഞ്ഞു പിറന്നതിനു ശേഷം ബേബി ഷവര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട ആദ്യ കുടുംബം; പ്രിയാ കുഞ്ചാക്കോ ബോബന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ക്ക് വരുന്നത് രസകരമായ കമന്റുകള്‍

കൊച്ചി: (www.kvartha.com 22.04.2019) ഭാര്യ ഗര്‍ഭിണിയാണെന്ന ഒരു സൂചന പോലും നല്‍കാതെ പ്രസവ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ച നടന്‍ കുഞ്ചാക്കോ ബോബനോട് ആരാധകര്‍ക്ക് ഇത്തിരി പരിഭവം ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞ് 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുഞ്ചാക്കോയ്ക്കും ഭാര്യ പ്രിയയ്ക്കും കുഞ്ഞുണ്ടാകുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 18 ന് ആണ് താരം തനിക്കും ഭാര്യയ്ക്കും ആണ്‍ കുഞ്ഞ് പിറന്ന കാര്യം ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ കുഞ്ചാക്കോ ബോബനു കുഞ്ഞു പിറന്നത് വലിയ സന്തോഷത്തോടെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. കുഞ്ചാക്കോ ബോബന്‍- പ്രിയ ദമ്പതികള്‍ക്ക് ആശംസകളുമായി സിനിമാരംഗത്തെ പ്രമുഖരും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ദമ്പതികളുടെ ബേബി ഷവര്‍ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇത്ര വലിയ സന്തോഷം പങ്കു വയ്ക്കാന്‍ വൈകിയതിലുള്ള പരിഭവവും ആരാധകര്‍ താരത്തിനോടു പങ്കു വയ്ക്കുന്നുണ്ട്.

 കുഞ്ഞു പിറന്നതിനു ശേഷം ബേബി ഷവര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട ആദ്യ കുടുംബം; പ്രിയാ കുഞ്ചാക്കോ ബോബന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ക്ക് വരുന്നത് രസകരമായ കമന്റുകള്‍

തന്റെ ഔദ്യോഗിക പേജിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കു വച്ചത്. 'പ്രിയയുടെ ബേബി ഷവര്‍... മാതാപിതാക്കള്‍ ആകുന്നതിലെ അനുഗ്രഹ നിമിഷം' എന്ന വരികളോടെയാണ് താരം ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

 കുഞ്ഞു പിറന്നതിനു ശേഷം ബേബി ഷവര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട ആദ്യ കുടുംബം; പ്രിയാ കുഞ്ചാക്കോ ബോബന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ക്ക് വരുന്നത് രസകരമായ കമന്റുകള്‍

ബേബി ഷവര്‍ ചിത്രങ്ങളില്‍ പ്രിയ കൂടുതല്‍ സുന്ദരിയായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റുകള്‍. കുഞ്ഞു പിറന്നതിനു ശേഷം ബേബി ഷവര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട ആദ്യ കുടുംബമെന്ന രസകരമായ കമന്റുകളും ചിത്രങ്ങള്‍ക്കു താഴെ പ്രത്യക്ഷപ്പെട്ടു. പ്രിയ കുഞ്ചാക്കോയും ബേബി ഷവര്‍ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. എന്തായാലും ഇതൊരു വല്ലാത്ത സര്‍പ്രൈസ് ആയിപ്പോയെന്നാണ് ആരാധകരുടെ പ്രതികരണങ്ങള്‍.

 കുഞ്ഞു പിറന്നതിനു ശേഷം ബേബി ഷവര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട ആദ്യ കുടുംബം; പ്രിയാ കുഞ്ചാക്കോ ബോബന്റെ ബേബി ഷവര്‍ ചിത്രങ്ങള്‍ക്ക് വരുന്നത് രസകരമായ കമന്റുകള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kunchacko Boban shares wife's baby-shower snaps, Kochi, Cine Actor, Cinema, Entertainment, News, Family, Social Network, Kunjacko Boban, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia