Onam Release | ഓണത്തിന് തീയേറ്റര്‍ ഇളക്കി മറിക്കാന്‍ 'ഒറ്റ്' വരുന്നു; തുടരെ വിജയക്കൊടി പാറിക്കാന്‍ കുഞ്ചാക്കോ ബോബന്‍; 25 വര്‍ഷത്തിന് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍

 


കൊച്ചി: (www.kvartha.com) കോവിഡും ലോക് ഡൗണും തീര്‍ത്ത പ്രതിസന്ധികള്‍ക്ക് ശേഷം ഇത്തവണ ഗംഭീരമായി ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മലയാളികള്‍. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഇത്തവണയും ഒരുപാട് സിനിമകള്‍ റിലീസ് ചെയ്യുന്നുണ്ട്. സൂപര്‍താര ചിത്രങ്ങള്‍ക്കൊപ്പം തന്നെ യുവതാര സിനിമകളും തിയേറ്ററുകളിലെത്തുന്നുണ്ട്. 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രം തിയറ്ററുകളില്‍ സൂപര്‍ഹിറ്റായി മുന്നേറുണതിനിടെ മറ്റൊരു അത്ഭുതം തീര്‍ക്കാന്‍ കുഞ്ചാക്കോ ബോബന്‍ ഈ ഓണത്തിനെത്തും.
              
Onam Release | ഓണത്തിന് തീയേറ്റര്‍ ഇളക്കി മറിക്കാന്‍ 'ഒറ്റ്' വരുന്നു; തുടരെ വിജയക്കൊടി പാറിക്കാന്‍ കുഞ്ചാക്കോ ബോബന്‍; 25 വര്‍ഷത്തിന് ശേഷം അരവിന്ദ് സ്വാമി മലയാളത്തില്‍

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിനിയും ഒന്നിക്കുന്ന ചിത്രം 'ഒറ്റ്' തിയേറ്ററിനെ ഇളക്കിമറിക്കുമെന്നാണ് ആരാധകരുടെ അവകാശവാദം. സെപ്റ്റംബര്‍ എട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ത്രിലര്‍ പശ്ചാത്തലത്തിലുള്ളതാണ് സിനിമ. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് ഒറ്റ്. സംവിധാനം ചെയ്യുന്നത് ടിപി ഫെല്ലിനിയാണ്. തെലുങ്ക് താരം ഇഷ റെബ്ബയാണ് നായിക.

ദി ഷോ പീപിളിന്റെ ബാനറില്‍ ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് നിര്‍മാണം. ജാകി ഷറോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. തിരക്കഥ എഴുതിയത് എസ് സജീവാണ്. എ എച് കാശിഫാണ് സംഗീതം. വിജയ് ആണ് ഛായാഗ്രാഹണം. അപ്പു ഭട്ടതിരി എഡിറ്റിങ് നിര്‍വഹിച്ചു. തമിഴില്‍ 'രണ്ടകം' എന്ന പേരിലാണ് ചിത്രം തീയേറ്ററുകളില്‍ എത്തുക.

Keywords:  Latest-News, Kerala, Kochi, Top-Headlines, Onam, Celeb-Onam, Cinema, Film, Kunjacko Boban, Arvind Swamy, Ottu Malayalam Movie, Malayalam Movies 2022, Kunchacko Boban's Malayalam Movies, Malayalam Movies, Onam Release Malayalam Movies, Kunchacko Boban's Ottu Malayalam Movie.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia