തീയേറ്ററുകളിൽ നിറഞ്ഞാടി 'കുറുപ്പ്'; ആദ്യ ദിന കലക്ഷൻ വിവരങ്ങൾ ഏവരെയും ഞെട്ടിക്കുന്നത്
Nov 13, 2021, 16:11 IST
കൊച്ചി: (www.kvartha.com 13.11.2021) ദുൽഖർ സൽമാൻ നായകനായി എത്തിയ കുറുപ്പ് റെകോർഡുകൾ ഭേദിച്ച് തീയേറ്ററുകളിൽ നിറഞ്ഞാടുകയാണ്. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം മാത്രം 2000ൽ അധികം പ്രദർശനങ്ങൾ നടന്നു. ഇതിനിടെ ചിത്രത്തിൻറെ ആദ്യ ദിന കലക്ഷൻ വിവരങ്ങൾ പുറത്തുവന്നു.
ആദ്യ ദിനം കേരളത്തിൽ നിന്ന് മാത്രം ആറ് കോടി രൂപ ചിത്രം നേടിയതായി ഫിലിം എക്സിബിറ്റേഴ്സ് യുനൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള അവകാശപ്പെടുന്നു. 50 ശതമാനം ഹാജരോടെ തിയേറ്ററുകൾ പ്രവർത്തിക്കുമ്പോൾ ഇത്രയും വരുമാനം വാരിക്കൂട്ടാൻ ഈ ചിത്രത്തിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. ലോകമെങ്ങും ആകെ എത്ര കോടി നേടിയെന്നുള്ള കണക്കുകൾ വൈകാതെ പുറത്തുവരും.
മോഹൻലാലിന്റെ ഒടിയൻ, ലൂസിഫർ എന്നിവയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ആദ്യ ദിന കലക്ഷൻ നേടുന്ന ചിത്രമായി കുറുപ്പ് മാറിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിനോടകം മിക്ക തിയേറ്ററുകളിലും ആദ്യ മൂന്ന് ദിവസത്തെ ടികെറ്റുകൾ തീർന്നിരിക്കുകയാണ്.
Keywords: Kochi, Kerala, News, Cinema, Box Office, Record, Theater, Director, Actor, Actress, Dulquar Salman, Mohanlal, Kurup Movie first day collection report.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.