നടി രമ്യാകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നു മദ്യ കുപ്പികള്‍ പിടികൂടി; നടിക്കൊപ്പം കാറിലുണ്ടായിരുന്നത് സഹോദരിയും ഡ്രൈവറും

 


ചെന്നൈ: (www.kvartha.com 13.06.2020) നടി രമ്യാകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നു മദ്യ കുപ്പികള്‍ പിടികൂടി. മഹാബലിപുരത്തു നിന്നു ചെന്നൈയിലേക്കുള്ള യാത്രയില്‍ ഇസിആര്‍ റോഡിലെ മുട്ടുകാട് വച്ചാണു പൊലീസ് കാര്‍ പരിശോധിച്ചത്. പിടികൂടുന്ന അവസരത്തില്‍ രമ്യയും സഹോദരി വിനയ കൃഷ്ണനും ഡ്രൈവറുമാണു കാറിലുണ്ടായിരുന്നത്.

എട്ടു മദ്യ കുപ്പികളും 96 ബീര്‍ ബോട്ടിലുമാണു പിടിച്ചതെന്നു പൊലീസ് പറഞ്ഞു. സംഭവ സമയത്ത് രമ്യയായിരുന്നു വണ്ടി ഓടിച്ചിരുന്നതെന്ന് കാനത്തൂര്‍ പൊലീസ് പറഞ്ഞു. ഡ്രൈവര്‍ സെല്‍വ കുമാര്‍ പിറകിലെ സീറ്റിലായിരുന്നു.

നടി രമ്യാകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നു മദ്യ കുപ്പികള്‍ പിടികൂടി; നടിക്കൊപ്പം കാറിലുണ്ടായിരുന്നത് സഹോദരിയും ഡ്രൈവറും

ഡ്രൈവര്‍ സെല്‍വ കുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു പന്നീട് ജാമ്യത്തില്‍ വിട്ടു. കോവിഡ് ലോക്ഡൗണ്‍ നിലവിലുള്ളതിനാല്‍ ചെന്നൈയില്‍ മദ്യ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല. മറ്റു ജില്ലകളില്‍ മദ്യക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.

Keywords:  Liquor bottles seized from Ramya Krishnan's car, Chennai, News, Cinema, Actress, Police, Arrested, Cinema, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia