'അർബുദമല്ല എന്റെ ജീവിതം എങ്ങനെയാണെന്ന് തീരുമാനിക്കേണ്ടത്': രോഗത്തോട് പൊരുതി ജീവിതത്തിലേക്ക് മടങ്ങിവരാൻ തയ്യാറെടുത്ത് സൊനാലി
Jun 7, 2021, 12:27 IST
മുംബൈ: (www.kvartha.com 07.06.2021) മൂന്ന് വർഷങ്ങൾക്ക് മുൻപാണ് തനിക്ക് ക്യാൻസർ ആണെന്ന് ബോളിവുഡ് താരം സൊനാലി ബിന്ദ്രെ അറിയിച്ചത്. എന്നാൽ അർബുദമെന്ന തന്റെ സഹയാത്രികനെ പൊരുതി തോൽപിച്ച് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ് സൊനാലി. ഈ അവസരത്തിൽ രോഗക്കിടക്കയിൽ ആത്മവിശ്വാസം നഷ്ടപ്പെട്ടവർക്ക് ഊർജം നൽകുന്ന വാക്കുകളുമായാണ് താരം എത്തിയിരിക്കുന്നത്.
ക്യാൻസർ ചികിത്സാ സമയത്തെ ചിത്രവും ഏറ്റവും പുതിയ ചിത്രവും ചേർത്തുവച്ചാണ് പ്രചോദനം പകരുന്ന കുറിപ്പ് സൊനാലി പങ്കുവച്ചിരിക്കുന്നത്. സോയ അക്തർ, അഭിഷേക് ബച്ചൻ തുടങ്ങിവരെല്ലാം സൊനാലിയുടെ പോസ്റ്റിന് കമൻ്റുകളുമായി രംഗത്തെത്തി.
'സമയം എങ്ങനെയാണ് കടന്നു പോവുന്നത്….ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ എന്നിലെ ശക്തി കാണുന്നു, ബലഹീനത കാണുന്നു. പ്രധാനമേറിയത് ഇതൊന്നുമല്ല, അർബുദരോഗം ഒരിക്കലും തന്റെ ജീവിതം എങ്ങനെയാകണമെന്ന് തീരുമാനിക്കരുതെന്ന എന്റെ ദൃഢനിശ്ചയമുണ്ടായിരുന്നു. നിങ്ങളുടെ ലോകം എങ്ങനെയാകണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. ആ യാത്ര നിങ്ങളുടെ കൈകളിലാണ്', സൊനാലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
Keywords: News, Mumbai, National, India, Entertainment, Cinema, Actress, Cancer, Film, Looking Back, Cancer Survivor Sonali Bendre Writes 'Didn't Let The C-Word Define My Life'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.