ചെന്നൈ: (www.kvartha.com 30.07.2021) ഗാനരചയിതാവും നടനുമായ സ്‌നേകനും നടി കന്നിക രവിയും വിവാഹിതരായി. വ്യാഴാഴ്ച ചെന്നൈയിലായിരുന്നു വിവാഹം. കൊറോണയുടെ പശ്ചാത്തലത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. കമല്‍ഹാസനാണ് സ്‌നേകന് താലിയെടുത്തു കൊടുത്തത്. സംവിധായകന്‍ ഭാരതിരാജയും, ജ്ഞാനസമ്പന്തന്‍, കറുപ്പയ്യ, താജ് നൂര്‍, അമീര്‍, തുടങ്ങിയ പ്രമുഖര്‍
കഴിഞ്ഞ ദിവസമാണ് വിവാഹിതരാവാന്‍ പോകുന്ന വിവരം സ്‌നേകന്‍ പങ്കുവെച്ചത്. ഗാനരചയിതാവായി തമിഴ് സിനിമയില്‍ ശക്തമായ സാന്നിധ്യമായിരുന്നെങ്കിലും തമിഴ് ബിഗ് ബോസ് സീസണ്‍ വണ്ണില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടുന്നത്.
43 കാരനായ സ്‌നേകന്‍ ഇതിനോടകം 2500 ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. യോഗി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനു വേണ്ടി മത്സരിച്ചിരുന്നു. ടെലിവിഷന്‍ അവതാരകയായി എത്തി പിന്നീട് സിനിമയില്‍ സജീവമായ താരമാണ് കന്നിക.
വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇരുവരുടേയും പ്രണയ വിവാഹമാണ്.
കഴിഞ്ഞ ദിവസമാണ് വിവാഹിതരാവാന്‍ പോകുന്ന വിവരം സ്‌നേകന്‍ പങ്കുവെച്ചത്. ഗാനരചയിതാവായി തമിഴ് സിനിമയില്‍ ശക്തമായ സാന്നിധ്യമായിരുന്നെങ്കിലും തമിഴ് ബിഗ് ബോസ് സീസണ്‍ വണ്ണില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് അദ്ദേഹം പ്രേക്ഷക ശ്രദ്ധ നേടുന്നത്.
43 കാരനായ സ്‌നേകന്‍ ഇതിനോടകം 2500 ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. യോഗി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിനു വേണ്ടി മത്സരിച്ചിരുന്നു. ടെലിവിഷന്‍ അവതാരകയായി എത്തി പിന്നീട് സിനിമയില്‍ സജീവമായ താരമാണ് കന്നിക.
Keywords: Lyricist Snekan & actress Kannika Ravi get married, Chennai, News, Marriage, Cinema, Actress, Singer, Kamal Hassan, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.