നടി മാതു വീണ്ടും വിവാഹിതയായി; വരന്‍ അമേരിക്കയില്‍ ഡോക്ടര്‍

 


ചെന്നൈ: (www.kvartha.com 17.02.2018) മലയാളത്തിന്റെ പ്രിയനടി മാതു വീണ്ടും വിവാഹിതയായി. തമിഴ് നാട് സ്വദേശിയായ അന്‍പഴകന്‍ ജോര്‍ജ് ആണ് വരന്‍. അമേരിക്കയില്‍ ഡോക്ടറാണ് ഇദ്ദേഹം.

 1999 ല്‍ ഡോ. ജേക്കബിനെ വിവാഹം ചെയ്ത് അമേരിക്കയില്‍ താമസമാക്കിയ താരം ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഡാന്‍സ് ക്ലാസ് നടത്തി വരികയായിരുന്നു.
പ്രണയവിവാഹമായിരുന്നുവെങ്കിലും ചില അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് നാലുവര്‍ഷം മുമ്പാണ് ജേക്കബുമായി വിവാഹമോചനം നേടിയത്.  ഈ ബന്ധത്തില്‍ മാതുവിന് 12 വയസുകാരിയായ ജെയ്മി, ഒമ്പതുവയസുകാരനായ ലൂക്ക എന്നീ രണ്ട് മക്കളുണ്ട്. ജയ്മി എട്ടിലും, ലൂക്ക ആറിലും പഠിക്കുന്നു. 

  നടി മാതു വീണ്ടും വിവാഹിതയായി; വരന്‍ അമേരിക്കയില്‍ ഡോക്ടര്‍

മാതുവിന്റെ അച്ഛനും അമ്മയും ഇവര്‍ക്കൊപ്പമാണ് താമസം .ആദ്യ വിവാഹത്തെ തുടര്‍ന്ന് സിനിമാ ലോകത്തോട് വിട പറഞ്ഞ മാതു, മീന എന്ന പുതിയ പേരിനൊപ്പം ക്രിസ്തുമതവും സ്വീകരിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maathu married again Anpalagan george, chennai, News, Marriage, Doctor, Children, Cinema, Entertainment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia