ദുബൈയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥ 'മെയ്ഡ് ഇൻ ക്യാരവാൻ'; ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്

 


കൊച്ചി: (www.kvartha.com 30.07.2021) ദുബൈയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി ഒരു സിനിമ. പ്രവാസികളുടെ ജീവിതം വിഷയമാക്കി നിരവധി സിനിമകള്‍ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. പലതും ഏറെ ഹൃദയസ്പര്‍ശിയാണ്. അതിനിടയിലേക്ക് മറ്റൊരു സിനിമ കൂടി. സിനിമ കഫേ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മഞ്ജു ബാദുശ നിർമിക്കുന്ന ചിത്രത്തിന്റെ പേര് 'മെയ്ഡ് ഇൻ ക്യാരവാൻ'.

കോവിഡ് കാലത്ത് പൂർണമായും ഗൾഫ് പശ്ചാത്തലത്തിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം നവാഗതനായ ജോമി കുര്യാകോസാണ്. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക് പോസ്റ്റർ മലയാളത്തിലെ പ്രമുഖ താരങ്ങൾ ചേർന്ന് പുറത്തിറക്കി. ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അണിയറയിൽ നടക്കുകയാണ്. ഒക്ടോബർ അവസാനത്തോടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

ദുബൈയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥ 'മെയ്ഡ് ഇൻ ക്യാരവാൻ'; ഫസ്റ്റ് ലുക് പോസ്റ്റർ പുറത്ത്

പുതുമുഖം പ്രിജിൽ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ആനന്ദം ഫെയിം അന്നു ആൻ്റണിയാണ് നായിക. ആൻസൻ പോൾ, മിഥുൻ രമേഷ്, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്ലെ, നസഹ, എൽവി സെൻ്റിനോ എന്നിവരും ചിത്രത്തിൽ നല്ലൊരു അഭിനയിക്കുന്നുണ്ട്.

എൻ എം ബാദുശയാണ് ചിത്രത്തിൻ്റെ എക്സിക്യൂടീവ് പ്രൊഡ്യൂസർ. ബി കെ ഹരിനാരായണൻ്റെ വരികൾക്ക് വിനു തോമസ് സംഗീതം നൽകുന്നു. ക്യാമറ: ഷിജു എം ഭാസ്കർ, എഡിറ്റിങ്: വിഷ്ണു വേണുഗോപാൽ, പ്രൊജക്ട് ഡിസൈനർ: പ്രിജിൻ ജയപ്രകാശ്, ആർട്: രാഹുൽ രഘുനാഥ്, മേകപ്: നയന രാജ്, കോസ്റ്റ്യൂം: സംഗീത ആർ പണിക്കർ, സൗണ്ട് ഡിസൈനർ: രജീഷ് കെ.ആർ (സപ്ത), സ്റ്റിൽസ്: ശ്യാം മാത്യു, പി ആർ ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Keywords:  News, Kerala, Cinema, State, Kochi, Dubai, Entertainment, Film, Made in Caravan, 'Made in Caravan'; different story in the lives of expatriates in Dubai; First look poster out.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia